Home Latest NewsNewsEntetainment നാടകം )കൊല്ലം നാടകത്തിന്റെ ഈറ്റില്ലം മാർച്ച് ഇരുപത്തേഴു ലോക നാടകദിനം

നാടകം )കൊല്ലം നാടകത്തിന്റെ ഈറ്റില്ലം മാർച്ച് ഇരുപത്തേഴു ലോക നാടകദിനം

by Green Media Vision


കൊല്ലം ;കൊല്ലം ജില്ലയ്ക്കു പ്രൗഢമായ ഒരു നാടക പാരമ്പര്യമാണുള്ളത് .കേരളത്തിന്റെ നടാകപ്രസ്ഥാനത്തിന് നിരവധി പ്രശസ്ത പ്ര തിഭകളെ നൽകിയ പ്രദേശമാണ് ഓണാട്ടുകര  ഓച്ചിറ കുട്ടീശ്വരൻ , ഓച്ചിറ വേലുക്കുട്ടിയുമായി ,ഓച്ചിറ ചെല്ലപ്പൻ പിള്ള ,ഓച്ചിറ ശങ്കരൻകുട്ടി നായർ ,തേവലക്കര കുഞ്ഞൻപിള്ള എന്നിവരൊക്കെ ഓണാട്ടുകരയുടെ കേന്ദ്രസ്ഥാനമായ   ഓച്ചിറയുമായി  ബന്ധപെട്ടു ബന്ധപെട്ടു പ്രശസ്തി തെളിയിച്ച നാടകകുലപതികളാണ് ,അക്കാലത്തു ജനപ്രീതിനേടിയ നാടകരൂപമായ ശാകുന്തളത്തിൽ  തിരുവട്ടൂർ നാരായണാ പിള്ള നാടകത്തിലെ പ്രധാനകഥാപാത്രമായി അരങ്ങു തകർത്തതും  സംഗീതം നൽകിയതും  കായംകുളം  ബബ്‍ലൻ ഭട്ടരും ഭട്ടരും  ഓച്ചിറ കുട്ടീശ്വരനും അക്കാലത്തു പ്രശസ്തരായിരുന്നു .ഓച്ചിറ വേലുക്കുട്ടിയുടെ  ഉടമസ്ഥതയിൽ തുടങ്ങിയ ഓച്ചിറ പരബ്രഹ്മോദയസഭ  ആയിരുന്നു ഓണാട്ടുകരയിലെ ആദ്യത്തെ പ്രശസത നാടകകമ്പനി സ്വാമി ബ്രമ്മവ്രതന്റെ “കരുണ “എന്ന നാടകം അവതരിപ്പിച്ചതോടെ ഇ നാടക കമ്പനി പേരെടുത്തു കരുണയിലെ ഉപഗുപ്തനായി സെബാസ്ട്യൻ കുഞ്ഞു കുഞ്ഞു ഭഗവതരും വാസവദത്തയ്ക്ക് ഓച്ചിറ വേലുക്കുട്ടിയുമാണ്  വേഷം പകർന്നത് ശ്രീകൃഷ്ണ വേഷത്തിൽ തേവലക്കര കുഞ്ഞന്പിള്ളയും അരംഗത്തെത്തി തുടർന്ന് മുതുകുളം “കലാവിലാസിനി”യെന്ന നാടകവും സമിതി അനാർക്കലി എന്ന നാടകവുമായി രംഗപ്രവേശം ചെയ്തു പ്രശസ്തി നേടി അക്ബർ ശങ്കരപ്പിള്ള ,അനാർക്കലി വാസുദേവൻ ,കാസിം അപ്പുക്കുട്ടൻപിള്ള ,സോഫി കാർത്തികേയൻ നായർ  തുടങ്ങിയവർ ഇതിലൂടെ പ്രശസ്ത നടന്മ്മാരായി  .ആധുനിക നാടക പ്രസ്ഥാനത്തിന്ഊ ടും പാവും നൽകിയ   മണ്മറഞ്ഞകലാകാരന്മ്മാരെ സ്മരിക്കാതിരിക്കാൻ നാടകപ്രസ്ഥാനത്തിന്  കഴിയില്ല  മാർച്ച് ഇരുപത്തി ഏഴു ലോക നാടക ദിനമായി ആചരിക്കുമ്പോൾ  കൊല്ലം ജില്ല സാമൂഹ്യനാടകങ്ങളിലൂടെ കേരളത്തിന്റെ പശ്ചാത്തലം തന്നെ മാറ്റിമറിച്ച ഒരു ജില്ലയാണെന്ന കാര്യവും വിസ്മരിക്കാതെ വയ്യ 

You may also like

Leave a Comment