കൊഹിമ : നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ ആളുമാറി വെടിവെച്ചതാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ. സേനയുടെ വെടിവെപ്പിൽ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ കാണാതായി ട്ടുണ്ട്. ആക്രമണത്തിൽ ഒരു ജവാനും വീരമൃത്യു വരിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ്.