27.9 C
Kollam
Saturday, October 16, 2021

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം ഉടൻ

കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കുഞ്ഞിന്റെ അമ്മയും പ്രതിയുമായ രേഷ്മക്കെതിരെ പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിട്ടുള്ളത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ചയുടൻ രേഷ്മ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയത്.

സംഭവം നടന്ന് ആറ് മാസത്തിനിപ്പുറം വന്ന ഡി.എൻ.എ റിപ്പോർട്ടിൽ കുട്ടി രേഷ്മയുടെതാണെന്ന് കണ്ടെത്തി.ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കാമുകനായ അനന്തുവിനു വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് രേഷ്മ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു. പ്രതിയുടെ ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരാണ് വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി യുവതിയോട് സംസാരിച്ചിരുന്നത്. പ്രതിയുടെ അറസ്റ്റിനു പിന്നാലെ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തു. ഇത്തിക്കരയാറ്റിൽ ചാടിയായിരുന്നു ഇവരുടെ ആത്മഹത്യ. ഒന്നരവർഷത്തോളം രേഷ്മയെ കബളിപ്പിച്ച വിവരം ഗ്രീഷ്മ പരവൂരിലുള്ള സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്തിന്റെ മൊഴിയും കേസിൽ നിർണായകമാണ്. ഗ്രീഷ്മയുടെയും, ആര്യയുടെയും ഫേസ് ബുക്ക് അക്കൗഡുകളുടെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് വൈകാതെ ലഭിക്കുന്നതോടെ കുറ്റപത്രത്തിന്റെ അന്തിമരൂപമാകും. ഇവരുടെ ചാറ്റ് ഹിസ്റ്ററിയും പ്രധാന തെളിവാകും. അടുത്തയാഴ്ചയ പരവൂർ മുൻസിഫ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയാണ് പ്രതി രേഷ്മ

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles