25.2 C
Kollam
Tuesday, August 9, 2022
spot_img

നല്ലവേഷങ്ങൾ  ചെയ്യാൻ താൽപ്പര്യം നടി ഷക്കീല

അഭിനേത്രി എന്ന നിലയിൽ സിൽക് സ്മിത പ്രധാനവേഷംചെയ്ത “പ്ലേഗേൾസ്” എന്ന തമിഴ്  സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങിയ  ഷക്കീല  നല്ലവേഷങ്ങൾക്കായി കാത്തിരിക്കുന്നു . അനേകം ബി,സി ഗ്രേഡ് മസാലചിത്രങ്ങളിൽ നായികയായി.ഒരുകാലത്ത് നിർമ്മാതാക്കളെ  രക്ഷപ്പെടുത്തിയ  നായികയായിരുന്നു  “ഇളമനസ്സേ കിള്ളാതെ” എന്ന തമിഴ് ചിത്രത്തിലെ  ഗ്ലാമർ പ്രകടനത്തോടെയാണ് ബി ഗ്രേഡ് മുഖ്യധാരയിൽ ഷക്കീല യുവാക്കളുടെ ഹരമായി മാറി ശ്രദ്ധിക്കപ്പെട്ടു  തരംഗമായി മാറിയത് പിന്നീടങ്ങോട്ട് കുറേക്കാലം മലയാളം തമിഴ്  തെലുങ്ക് കന്നഡ  സിനിമാമേഖലയിൽ  ഷക്കീല തരംഗമായിമാറുകയായിരുന്നു തെന്നിന്ത്യയിൽ ഒരു കാലഘട്ടത്തിൽ ഇറങ്ങിയ 90% സോഫ്റ്റ്  ഗ്ലാമർ സിനിമകളിലും ഭാഷാഭേദമന്യേ  ഷക്കീല നായികയായി.ഷക്കീല തരംഗം എന്നൊരു വാക്കുതന്നെ സിനിമയുടെ ലോകത്തു  ചേർക്കപ്പെട്ടു. ഇവർ നായികയായ “കിന്നാരത്തുമ്പികൾ” എന്ന ചിത്രം,അക്കാലത്തെ ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു. വൻതാരങ്ങളെ  വച്ച് നിർമ്മിച്ച പല സിനികളുംതകർന്നു കുത്തുപാളയെടുത്ത നിർമ്മാതാക്കൾ  പലരും ഷക്കീലയിൽ  കൂടിയാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആത്മഹത്യ ചെയ്യാതെ രക്ഷപെട്ടത്  പ്രതിസന്ധിയിലായിരുന്ന മലയാളം സിനിമാവ്യവസായത്തെ  ഷക്കീലച്ചിത്രങ്ങളാണ്  പിടിച്ചുനിർത്തിയത് .”ഷക്കീലച്ചിത്രങ്ങൾ” എന്നത്, ഇന്ത്യയിൽ  അതിപ്രസരമുള്ള  ഗ്ലാമർ  സിനിമകളെ മൊത്തത്തിൽ വിളിയ്ക്കുന്ന പേരുതന്നെ ആയിമാറി.ഗ്ലാമർ  സിനിമകളുടെ നിർമ്മാണം കുറഞ്ഞതോടെ ഷക്കീലയുടെ അവസരവും കുറഞ്ഞു.ചില തമിഴ്,തെലുങ്ക്,മലയാളം മുഖ്യധാരാ സിനിമകളിൽ ചെറിയ കോമഡി റോളുകളിൽ  ഇപ്പോൾ പ്രത്യക്ഷപെട്ടിരുന്ന ഷക്കീല  ഇപ്പോൾ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയാണ് ഷക്കീല ബീഗം എന്ന ഷക്കീല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles