Home Latest NewsNewsHealth നറുനീണ്ടിക്കിഴങ്ങ് (നന്നാറിക്കിഴങ്ങ് ) ആയുർവേദ ഔഷധങ്ങളിൽ ഫലപ്രദമായ ഒരൗഷധമാണ് നറുനീണ്ടി

നറുനീണ്ടിക്കിഴങ്ങ് (നന്നാറിക്കിഴങ്ങ് ) ആയുർവേദ ഔഷധങ്ങളിൽ ഫലപ്രദമായ ഒരൗഷധമാണ് നറുനീണ്ടി

by Green Media Vision

ആയുർവേദം 

നറുനീണ്ടിക്കിഴങ്ങ് (നന്നാറിക്കിഴങ്ങ്)
ആയുർവേദ ഔഷധങ്ങളിൽ ഫലപ്രദമായ  ഒരൗഷധമാണ് നറുനീണ്ടി  ഇത്രണ്ടുത്തരമുണ്ട് ശാരിബം  എന്ന കറുത്ത നറുനീണ്ടിയും  ഗോപകന്യ എന്ന വെളുത്ത നറുനീണ്ടിയും  രണ്ടിന്റെയും കിഴങ്ങാണ് ഉപയോഗിക്കുന്നത് സ്വാദിഷ്ടവും,മണമുള്ളതും ,ശുക്ലവർദ്ധിനിയും ആണ് ഇ ഔഷധം അഗ്നിമാന്ദ്യം ,ശ്വാസകോശരോഗങ്ങൾ ,വിഷം,രക്തംപോക്ക്‌ ,അരുചി,ആമദോഷം ,ജ്വരം ,അതിസാരം എന്നിവയെ  ഇല്ലാതാക്കുന്ന സിദ്ധഔഷധം തന്നെയാണ് നറുനീണ്ടി കിഴങ്ങ് ,പെരിപ്ലോക്കേസി (periplocaceae)
കുലത്തിൽ പെടുന്നു ഹെമിഡസ്മസ് ഇൻഡിക്കസ് (Hemidesmus indicus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം ഗംഗാതീരം ,ഹിമാലയപ്രദേശം ,നേപ്പാൾ,ആസാം,ബംഗാൾ മുതലായ സ്ഥലങ്ങളിൽ  നറുനീണ്ടി  കേരളത്തിലും ധാരാളമായി കാണപ്പെടുന്നു തണ്ടിൽ വെളുത്ത കറ യുള്ള ഇതിനു നല്ല കർപ്പൂരത്തിന്റെ ഗന്ധമാണ് .മൂത്രം പോകാതെ ഇരിക്കുന്ന രോഗികൾക്ക് ഇ കിഴങ്ങ് ഉണക്കിപ്പൊടിച്ചത് പാലിൽ ചേർത്ത് കഴിച്ചാൽ ഉടനടി ആശ്വാസം ലഭിക്കും ,അജീർണം,ത്വക്ക് രോഗങ്ങൾ ,സിഫിലിസ് വൃണങ്ങൾ ,വെള്ളപോക്ക്,ഗർഭപാത്രം,കരൾ എന്നിവയ്ക്കുണ്ടാകുന്ന പലരോഗങ്ങൾക്കും ഉപയോഗപ്രദമാണ് ,ടോണിക്കുകൾ സർബത്ത് നിർമ്മാണം എന്നിവയ്ക്കും ഉപയോഗിക്കുന്നു .നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്ന ഇ ഔഷധത്തിന്റെ ഗുണങ്ങൾ പലരും മനസ്സിലാക്കിയിട്ടില്ല .നറുനീണ്ടി ഉണക്കിപ്പൊടിച്ചു കരിക്കിൻ വെള്ളത്തിൽ കഴിക്കുന്നത് രക്തപിത്തം ശമിപ്പിക്കുന്നു . ഛർദി .ഓക്കാനം എന്നിവയ്ക്ക് കിഴങ്ങ് ശുദ്ധജലത്തിൽ പുഴുങ്ങി വെള്ളം ഊറ്റിക്കളഞ്ഞു നെയ്യും വാരത്തുപൊടിച്ച കായവയും  ചേർത്ത് കഴിക്കുന്നത്  ഉത്തമമാണ് .പ്രോസ്റ്റേറ്റ് വീക്കത്തിന് നറുനീണ്ടിക്കിഴങ്   വാഴയിലയിൽ പൊതിഞ്ഞു  ചുട്ടെടുത്തു  ജീരകവും പഞ്ചസാരയും  പശുവിൻ നെയ്യും ചേർത്ത്  ദിവസവും കാലത്തും വൈകിട്ടും കഴിച്ചാൽ ശമനം ഉണ്ടാകും വികസിച്ച യോനി ചുരുങ്ങുന്നതിനും മനോഹരമാകാനും നന്നാറി ചന്ദനം,രക്തചന്ദനം ,അകിൽ ,മുത്തങ്ങ,കർപ്പുരം ,രാമച്ചം ഇവ സമമായി എടുത്തു ഉണക്കിപ്പൊടിച്ചു തേനിൽ പുരട്ടിയാൽ ഫലം സുനിശ്ചിതം കുചുമാരതന്ത്ര ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് ശിശുക്കൾക്കുണ്ടാകുന്ന ചുമയ്‌ക്കും വയറുകടിയ്ക്കും നന്നാറിക്കിഴങ് കഷായം വച്ച് പഞ്ചസാരയും തേനും ചേർത്ത് സിറപ്പ്ന രൂപത്തിൽ നൽകിയാൽ  ആശ്വാസം ലഭിക്കും ,പണ്ടുകാലത്തെ  മുത്തശ്ശിമാർ ഇ കിഴങ്ങ്  കിളച്ചെടുത്തു അറിയും കരിപ്പട്ടിച്ചേർത്തു അരച്ചെടുത്തു കുട്ടികൾക്ക് നെയ്യ് ചേർത്ത് ശരീരപുഷ്ടിക്ക് അപ്പം ചുട്ടു നല്കാറുണ്ടായിരുന്നു  ഇന്നും നമ്മുടെ നാട്ടിൽ സുലഭമായ ഇ കിഴങ്ങിന്റെ ഔഷധഗുണങ്ങൾ പലതാണ്

 ( ഗ്രീൻ മീഡിയ വിഷൻ റിസർച് വിംഗ്‌ )

You may also like

Leave a Comment