ചെന്നൈ : നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും തൊണ്ടവേദനയേയും തുടർന്ന് ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൗതം മേനോന്റെ ‘വെന്തു തനിന്തത് കാട്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു താരം. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്