Home Latest NewsNews നടി ശരണ്യ ശശിയുടെ ശസ്ത്രക്രിയ വിജയകരം; ആശുപത്രിക്ക് മുന്നിൽ നിന്നും സീമ ജി നായർ*

നടി ശരണ്യ ശശിയുടെ ശസ്ത്രക്രിയ വിജയകരം; ആശുപത്രിക്ക് മുന്നിൽ നിന്നും സീമ ജി നായർ*

by Green Media Vision

തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ഇന്നലെ ശരണ്യയുടെ സർജറി നടന്നത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്‌ പേരോട് തീർ‍ത്താൽ തീരാത്ത നന്ദിയുണ്ടെന്ന് സീമ പറയുന്നു.
ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതായിരുന്നു നടി ശരണ്യ ശശി. ഇനി വരില്ലെന്ന് കരുതിയ ട്യൂമർ‍ വീണ്ടും എത്തിയെന്ന വാർത്ത ശരണ്യയുടെ അമ്മ കഴിഞ്ഞ ദിവസം നടിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചിരുന്നു. അതിനാൽ സർജറി അനിവാര്യമായി വന്നിരിക്കുന്നുവെന്നും മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞിരുന്നു.

You may also like

Leave a Comment