25.6 C
Kollam
Tuesday, August 9, 2022
spot_img

നടി ശരണ്യ ശശിധരന്‍ അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ ശശിധരന്‍ അന്തരിച്ചു.അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. നടി സീമാ ജി നായരുടെ സഹായത്താലാണ്‌ ദീര്‍ഘകാലമായി ശരണ്യ കഴിഞ്ഞിരുന്നത്‌. വീട്‌ പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ സീമ ജീ നായര്‍ മുന്‍കൈ എടുത്താണ്‌ വീട്‌ നിര്‍മ്മിച്ചത്‌. സ്‌നേഹസീമ എന്ന ഈ വീടിന്റെ പാലുകാച്ചല്‍ അടുത്തിടെയാണ്‌ നടന്നത്‌. സീരിയല്‍ ചലച്ചിത്ര രംഗത്ത്‌ സജീവമായിരുന്നു.സീരിയല്‍ സിനിമ രംഗത്തുള്ള നിരവധി പേര്‍ ഇവര്‍ക്ക്‌ സഹായം നല്‍കിയിരുന്നു. എങ്കിലും സീമ ജി നായര്‍ തനിക്ക്‌ അമ്മയെ പോലെ ആയിരുന്നു എന്ന്‌ ഇവര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത്‌ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മെല്ലെ ജീവിതത്തിലേക്ക്‌ തിരികെ വരുന്നതിനിടെയാണ്‌ കോവിഡ്‌ ബാധിച്ച്‌ അന്ത്യം.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles