27.9 C
Kollam
Monday, June 14, 2021
spot_img

നടിയെ പീഡിപ്പിച്ച എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻമന്ത്രിയുമായ മണികണ്ഠൻ മുങ്ങി

ചെന്നൈ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എ. മണികണ്ഠനെതിരേ കേസെടുത്ത് പോലീസ്.ചെന്നൈ അഡയാര്‍ വനിതാ പോലീസാണ് നടിയുടെ പരാതിയില്‍ മണികണ്ഠനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് വര്‍ഷത്തോളം ബന്ധമുണ്ടായിരുന്ന മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചെന്നാണ് നടി ആരോപിക്കുന്നത് . ഇതിനിടെ, മൂന്ന് തവണ ഗര്‍ഭിണിയായി. എല്ലാ തവണയും മണികണ്ഠന്‍ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇയാള്‍ ബന്ധത്തില്‍നിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യെന്നും നടിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .താന്‍ രാജ്യം വിട്ടില്ലെങ്കില്‍ സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ടായി. വാടക കൊലയാളികളെ ഉപയോഗിച്ച്‌ തന്നെ കൊല്ലുമെന്ന് മണികണ്ഠന്‍ പറഞ്ഞെന്നും നടി ആരോപിക്കുന്നു. അതേസമയം, നടി ഉയര്‍ത്തിക്കാട്ടിയ മുഴുവന്‍ ആരോപണങ്ങളും മണികണ്ഠന്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നാണ് മണികണ്ഠന്റെ വിശദീകരണം . നിലവില്‍ മണികണ്ഠന്‍ ചെന്നൈയില്‍ നിന്ന് കടന്നതായാണ് റിപ്പോര്‍ട്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles