27.9 C
Kollam
Sunday, June 26, 2022
spot_img

നടിയും മോഡലുമായ ഷെറിൻ സെലിൻ കൊച്ചിയിൽ മരിച്ച നിലയിൽ

നടിയും മോഡലുമായ ട്രാൻസ്‍ വുമൺ ഷെറിൻ സെലിൻ മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സായിരുന്നു. എറണാകുളം ചക്കരപറമ്പിലുള്ള ലോഡ്‍ജിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സമീപ വാസികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിൻ വ‍ർഷങ്ങളായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കുറച്ചുനാളായി ഷെറിൻ സജീവമായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് നടിയും മോഡലുമായ ഷഹ്ന സജാദിനെ കോഴിക്കോട് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെ ഇപ്പോൾ നടിയും മോഡലുമായ ഷെറിൻ സെലിൻറേയും മരണ വാർത്ത പുറത്തുവന്നത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഷെറിൻ താമസിച്ചിരുന്ന ലോഡ്ജിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരിക്കുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുമുണ്ട്

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles