നടന് വിജിലേഷിനും ഭാര്യ സ്വാതിക്കും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏദന്‍ എന്ന പേരാണ് വിജിലേഷ് കുഞ്ഞിന് നല്‍കിയിട്ടുള്ളത്. മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമായ താരം പിന്നീവ് വിവിധ ഒരുപാട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരായത്.കുഞ്ഞു ജനിച്ച വാർത്ത കേട്ട് ആശംസകൾ അറിയിക്കാൻ സിനിമാ ലോകത്തു നിന്നുള്‍പ്പടെ നിരവധി പേര് എത്തിയിട്ടുണ്ട്. അജഗജാന്തരമാണ് വിജിലേഷ് അഭിനയിച്ച ഒടുവിലത്തെ ചിത്രം. പീസ്, സല്യൂട്ട്, കൊത്ത് തുടങ്ങിയവയാണ് വിജിലേഷ് അഭിനയിച്ച ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.