29.9 C
Kollam
Sunday, January 23, 2022
spot_img

നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തം: മുഖ്യമന്ത്രിയ്ക്ക് ഇരയായ നടിയുടെ കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ നിർണായക വെളിപ്പെടുത്തലിനെ തുടർന്നാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുളളതായി കത്തില്‍ പറയുന്നുണ്ട്. നേരത്തെ ക്രിമിനല്‍ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പൊലീസിന്‍റെ ആവശ്യത്തില്‍ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles