28.9 C
Kollam
Saturday, July 31, 2021
spot_img

നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. രോഗബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണവാര്‍ത്ത പങ്കുവച്ചത്. ഹൃദയാഘാതം മൂലം മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ .എന്‍റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ”സീനു രാമസാമി ട്വീറ്റ് ചെയ്‍തു.സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ​ഗണേശന്‍ അവസാനമായി അഭിനയിച്ചത് .നീര്‍പ്പറവൈ, കോലമാവ് കോകില, ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ പങ്കു വച്ചു .മലയാള ചിത്രം ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടിട്ടുണ്ട് ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിലായ കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച്‌ കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഗണേശന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Green Media vision News

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles