Home Latest NewsNews നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു

by Green Media Vision

GREEN MEDIA VISION


കൊല്ലം : പ്രശസ്ത നടനും അദ്ധ്യാപകനും നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ (69)അന്തരിച്ചു. വൈക്കത്തെ വസതിയിൽ പുലർച്ചെ 6 ന്ആയിരുന്നു അന്ത്യം, മസ്തിഷ്കജ്വരത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പവിത്രം , കമ്മട്ടിപാടം, ഉള്ളടക്കം. എന്നി ചിത്രങ്ങൾക്ക് തിരക്കഥയെഴുതി, ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തു. അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച പി.ബാലചന്ദ്രൻ അഭിനയിച്ച അവസാന ചിത്രം ” വൺ ” ആയിരുന്നു എഴുത്തുകാരൻ നാടക പ്രവർത്തകൻ സ്വാഭാവിക നടൻ എന്നി നിലകളിൽ മലയാള സിനിമയിലും നാടക ലോകത്തും  നിറഞ്ഞു നിന്ന പി.ബാലചന്ദ്രൻ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് കേരള സാഹിത്യ അക്കാദമി അവാർഡ്, പ്രൊഫഷണൽ നാടക അവാർഡ്, മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീലതചന്ദ്രൻ, മക്കൾ പാർവ്വതി ചന്ദ്രൻ, ശ്രീകാന്ത് ചന്ദ്രൻ 

GREEN MEDIA VISION

You may also like

Leave a Comment