25.5 C
Kollam
Tuesday, August 9, 2022
spot_img

നഗരമധ്യത്തിൽ ഗഞ്ചാവ് മൊത്തവ്യാപാരം ; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം; ചിന്നക്കട പ്രൈവറ്റ് ബസ്സ്  ടെർമിനലിനു പിന്നിലായി താമാസിക്കുന്ന ആണ്ടാ മുക്കം ദേശത്ത് അഖിൽ ഭവനിൽ ഉണ്ണിയെന്നു വിളിക്കുന്ന അനിൽകുമാർ (60 വയസ്) ടീയാളുടെ കൂട്ടാളിയായ നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ്കുമാർ (52 വയസ്സ്) എന്നിവരെ  3.880 Kg ഗഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നു അറസ്റ്റു ചെയ്തു. ഉണ്ണിയും കൂട്ടാളിയും തമിഴ്നാട്ടിൽ പോയി വൻതോതിൽ ഗഞ്ചാവ് കടത്തികൊണ്ടുവന്നു  ഇവർ   താമസിക്കുന്ന ചിന്നക്കടയിലുള്ള കോർപ്പറേഷൻ വക പ്രൈപറ്റ് ബസ്സ് ടെർമിനലിന്റെ തൊട്ട് തെക്കുവശമുള്ള വീട്ടിൽ സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം  ഇയാൾ  നേരത്തേ ഹോട്ടലായി നടത്തിയിരുന്നതും ഇപ്പോൾ വീടായി ഉപയോഗിക്കുന്നതുമായ കെട്ടിടത്തിലേക്ക് പരിശോധനക്ക് എത്തിയത്. എക്സൈസ് പാർട്ടിയെത്തുമ്പോൾ ഗഞ്ചാവു അടങ്ങിയ പ്ലാസ്റ്റിക്ക് സഞ്ചി അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഒളിപ്പിച്ച്‌ വയ്ക്കുന്നതിനായി ഉണ്ണിയെന്ന് വിളിക്കുന്ന അനിൽകുമാർ സുരേഷിന്റെ കയ്യിലേക്ക് കൊടുത്തു വിടുവാൻ ശ്രമിക്കുകയായിരുന്നു. വെളുപ്പാൻ കാലത്ത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്തികൊണ്ടുവന്ന ഗഞ്ചാവ്  ഹോട്ടൽ കെട്ടിടത്തിൽ ഒളിപ്പിച്ചു വിൽപ്പന നടത്തിയ ശേഷം ബാക്കി ഗഞ്ചാവ് രഹസ്യസ്ഥലത്ത് ഒളിപ്പിച്ചു വച്ച് ആവശ്യകാർക്ക് അവിടെ നിന്നും എടുത്തു കൊടുക്കുകയെന്ന ഉദ്ദേശത്തോടെ ഒളിപ്പിച്ച് വയ്ക്കുന്നതിനായി കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത് എന്ന് പ്രതികൾ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും 4 കിലോ ഗഞ്ചാവ് 50000 രൂപായക്ക് വാങ്ങിയതാണന്നും ഇവിടെ  50 ഗ്രാമിനു 3000 രൂപാ നിരക്കിലും കിലോക്ക് 50000 രൂപാ നിരക്കിലും പ്രതികൾ വിൽപ്പന നടത്തുകയാണെന്നും   അന്യേഷണത്തിൽ ബോധ്യമായി.
സുരേഷ് കുമാർ ഒന്നരവർഷത്തോളമായി ഉണ്ണിയെന്ന് വിളിക്കുന്ന അനിൽ കുമാറിന്റെ ഒപ്പം ടീ ഹോട്ടൽ കെട്ടിടത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. ഉണ്ണിയെന്നു വിളിക്കുന്ന അനിൽകുമാറിന്റെ പേരിൽ നേരത്തേ 5 കിലോ ഗഞ്ചാവ് കടത്തി കൊണ്ടു വന്ന കുറ്റത്തിനു അമരവിള ചെക്ക്പോസ്റ്റിൽ കേസ്സെടുത്തിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ അനിൽ കുമാർ1.200 കിലോ ഗഞ്ചാവ്’ കടത്തി കൊണ്ടു വന്നതിനു കുന്നത്തൂർ സർക്കിൾ ഓഫീസിലും  കേസ്സുണ്ട്. ആറ് മാസം മുമ്പ് അനിൽ കുമാറും സുരേഷ് കുമാറും കൂടി കാറിൽ 500 ഗ്രം ഗഞ്ചാവ് കടത്തികൊണ്ടു വന്നത് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് അറസ്റ്ററു ചെയ്തിരുന്നു. ഗഞ്ചാവ് കടത്തുവാൻ ഉപയോഗിച്ചകാറും കസ്റ്റഡിയിൽ എടുത്തിരുന്നു. കോസ്റ്റൽ ഏരിയ കേന്ദ്രീകരിച്ചു അനിൽകുമാർ വൻതോതിൽ ഗഞ്ചാവ് വിൽപ്പനടത്തി വരുന്നതായി  നേരത്തേ പരാതികിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അന്ന് അവർ പിടിയിലായത്. ഹോട്ടൽ വ്യവസായത്തിന്റെ മറവിൽ ഊണ് പൊതിയോടെപ്പം കറികൾ പായ്ക്ക്ചെയ്യുന്ന സിൽവർ കളറിലുള്ള കവറുകളിൽ ഗഞ്ചാവ് പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുന്നതാണ് അനിൽകുമാറിന്റെ രീതി. ഒരു ഊണിനു രണ്ടായിരവും മൂവായിരവും രൂപായാണ് വാങ്ങിയിരുന്നത്. യുവാക്കളാണ് അനിൽ കുമാറിന്റെ ഇടപാടുകാരിൽ  അധികവും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു . എക്സൈസ് ഇൻസ്പെക്ടർ T രാജീവ്, പ്രീ: ഓഫീസറൻമാരായ മനോജ് ലാൽ , നിർമമലൻ തമ്പി , ബിനുലാൽ , സിവിൽ എക്സൈസ് .ഓഫീസറൻമാരായ അനിൽകുമാർ , ജൂലിയൻ ക്രൂസ്സ്, അജീഷ് ബാബു, ശ്രീനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ബീന ഡ്രൈവർ നിതിൽ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.ഗഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്യേഷണം ആരംഭിച്ചതായി അസി: എക്‌സൈസ് കമമീഷണർ ശ്രീ B. സുരേഷ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശേധനയിൽ 14 കിലോഗ്രാമോളം ഗഞ്ചാവും 6 ഗഞ്ചാവ് ചെടികളും കണ്ടുടുത്തു 5 പേരേ റിമാൻറ് ചെയ്തിരുന്നു. നഗര മധ്യത്തിൽ  താമസിക്കുന്നത് കൊണ്ട് അനിൽകുമാറിന്   ആർക്കും  സംശയം ഉണ്ടാകാത്ത തരത്തിൽ ഗഞ്ചാവ് വിൽപ്പന നടത്തുവാൻ സൗകര്യമുണ്ട്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles