26.3 C
Kollam
Friday, May 20, 2022
spot_img

ധരണിയിലെ താരാട്ട് പാട്ട് മമ്മൂട്ടിയുടെ ഒഫീഷ്യല്‍പേജിലൂടെ റിലീസായി ; വീഡിയോ

ധരണിയിലെ ആദ്യത്തെ ഗാനമായ താരാട്ട് പാട്ടായ `വാവേ വാവാവോ” റിലീസായി. പാരലാക്സ് ഫിലിം ഹൗസിൻ്റെ ബാനറിൽ ശ്രീവല്ലഭൻ രചനയും സംവിധാനവും നിർവഹിച്ച “ധരണി “യിലെ ആദ്യ ഗാനം  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിലൂടെയാണ് റിലീസായത്.  പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത് പത്മശ്രീ തൃപ്തി മുഖർജി ആണ്. സംഗീത് മാർതണ്ഡ് പണ്ഡിറ്റ് ജസ്‌രാജിൻ്റെ ശിഷ്യയായ തൃപ്തി മുഖർജിയുടെ ആദ്യ മലയാള സിനിമാ ഗാനമാണ് ” ധരണി ” യിലെ ”വാവേ വാവാവോ” എന്നു തുടങ്ങുന്ന  പാട്ട് . ലാലിച്ചൻ ദേവസ്യ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് പണ്ഡിറ്റ് രമേഷ് നാരായൺ. ഒറ്റപ്പെടുത്തലുകൾക്കെതിരെ തനിച്ച് പോരാടുന്ന വിശ്വo എന്ന യുവാവിൻ്റെ പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ”ധരണി “

ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന ധരണി  ഒറ്റപ്പെടുത്തലുകൾക്കും  അവഗണനകൾക്കും മുന്നിൽ തകരുന്ന പുതു തലമുറയ്ക്ക് അവയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാം എന്നതിനെക്കുറിച്ച് സംസാരിക്കുന്നു.  രതീഷ് രവി, എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ,  സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – കെ.രമേഷ്, സജു ലാൽ, കാമറ – ജിജു സണ്ണി, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ്  നാരായണന്‍, ആർട്ട് – മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് – ശ്രീജിത്ത് കുമാരപുരം,

പ്രൊജക്ട് ഡിസൈനർ – ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ – ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് – ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍- വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരുൺ വി.ടി.പി.ആര്‍ .ഓ സുനിത സുനില്‍

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles