24.9 C
Kollam
Sunday, September 25, 2022
spot_img

ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു ; വത്തിക്കാൻ വകുപ്പുകളുടെ തലവരായി ഇനി സ്ത്രീകളും

വത്തിക്കാൻ: രാജ്യത്തെ പ്രഥമ അല്‍മായ രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹം അടക്കം ഏഴ് പേരെയാണ് ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്. വത്തിക്കാനില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യന്‍ സഭയുടെ വൈദികനല്ലാത്ത ആദ്യ വിശുദ്ധനായും അദ്ദേഹം മാറി

ക്രൈസ്തവ വിശ്വാസങ്ങള്‍ക്കായി രക്തസാക്ഷിയായ പിള്ളയെ 2012 ഡിസംബര്‍ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ദേവസഹായം പിള്ളയായി അറിയപ്പെട്ട അദ്ദേഹം മാര്‍ത്താണ്ഡ വര്‍മയുടെ ഭരണകാലത്ത് തിരുവതാംകൂര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്. 1745ല്‍ ജ്ഞാനസ്നാനം സ്വീകരിച്ചെന്നും കരുതുന്നു. ആരല്‍വായ്മൊഴിക്ക് സമീപം കാറ്റാടിമലയില്‍ വെച്ച് പിള്ളയെ വെടിവെച്ച് കൊന്നെന്നാണ് ചരിത്രം.

വത്തിക്കാൻ വകുപ്പുകളുടെ തലവരായി ഇനി സ്ത്രീകളും

വത്തിക്കാനിൽ സ്നാനമേറ്റ യാതൊരു കത്തോലിക്ക വിശ്വാസിക്കും ആൺ,പെൺ വ്യത്യാസമില്ലാതെ വത്തിക്കാൻ വകുപ്പുകളുടെ ചുമതലയേൽക്കാമെന്ന ചരിത്രപരമായ ഭരണഘടനാ ഭേദഗതി ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിച്ചു. പുതിയ ഭേദഗതിയോടെ സ്ത്രീകൾക്കും സഭാ വകുപ്പുകളിൽ പ്രാതിനിധ്യം ലഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളായി വകുപ്പുകൾ നയിക്കുന്നത് കർദ്ദിനാൾമാരും ബിഷപ്പുമാരുമടങ്ങിയ പുരുഷൻമാർ മാത്രമാണ്. ആ രീതിക്കാണ് മാറ്റമുണ്ടാകുന്നത്. 

വലിയ മാറ്റങ്ങളാണ് പുതിയ ഭരണഘടന പ്രകാരം നിലവിൽ വരുന്നത്. പ്രെഡിക്കേറ്റ് ഇവാഞ്ചെലിയം എന്ന പേരിൽ 54 പേജുകളുള്ള പുതിയ ഭരണഘടന പൂർത്തിയാക്കാൻ ഒമ്പത് വർഷത്തിലധികം സമയമെടുത്തിരുന്നു. 2013-ൽ ഫ്രാൻസിസ് മാർപാപ്പയായി സ്ഥാനമേറ്റതിൻ്റെ ഒമ്പതാം വാർഷികത്തിലാണ്   പുതിയ ഭരണഘടന അവതരിപ്പിക്കപ്പെടുന്നത്. 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് നിലവിലെ ഭേദഗതികൾ കൊണ്ടു വന്നത്. ഇതിനു പകരമായി ജൂൺ 5-ന് പുതിയ ഭരണഘടന  പ്രാബല്യത്തിൽ വരും. “പോപ്പും ബിഷപ്പുമാരും മറ്റ് നിയുക്ത ശുശ്രൂഷകകർക്കും സഭയിലെ സുവിശേഷകർക്കും മാത്രമല്ല, സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും സഭയിൽ ഉത്തരവാദിത്ത പ്രാതിനിധ്യമുണ്ടായിരിക്കണം” പുതിയ ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നു.

1988-ലെ ഭരണഘടനയിൽ വത്തിക്കാനിലെ വകുപ്പുകൾ ഒരു കർദ്ദിനാളിൻ്റേയോ ബിഷപ്പിൻ്റേയോ നേതൃത്വത്തിൽ ആയിരിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. സെക്രട്ടറി, വിദഗ്ധർ, മറ്റു ഭരണാധികാരികൾ എന്നിവർ ഇവരെ സഹായിക്കണമെന്നും പ്രസ്തുത ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുതിയ ഭരണഘടനയിൽ സാധാരണക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും വരെ ഈ രംഗത്തേക്ക് കടന്നുവരാമെന്നാണ് പറഞ്ഞിരിക്കുന്നത്. 

അതേസമയം രണ്ടു പ്രധാന വകപ്പുകൾ പുരുഷൻമാർ മാത്രമായി തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബിഷപ്പുമാരുടെ വകുപ്പും വൈദികരുടെ വകുപ്പും. ഇവ പുരുഷൻമാരുടെ നേതൃത്വത്തിൽ തുടരനാണ് സാധ്യത. കത്തോലിക്കാ സഭയിൽ പുരുഷന്മാർക്ക് മാത്രമേ പുരോഹിതരകാൻ കഴിയുകയുള്ളു എന്നതിനാലാണത്. 

ഇതിൽ ഏറ്റവും വലിയ മാറ്റം വരാൻ പോകുന്നത് കന്യാസ്ത്രീകളുടെ വകുപ്പിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വകുപ്പ് ഭാവിയിൽ ഒരു കന്യാസ്ത്രീ നയിക്കുമെന്നുറപ്പാണ്. നിലവിൽ ഒരു കർദ്ദിനാളാണ് ഈ വകുപ്പിൻ്റെ നേതൃത്വം കെെയാളുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

2018-ൽ വത്തിക്കാനിലെ സാമ്പത്തിക വകുപ്പിൻ്റെ തലപ്പത്തേക്ക് ഒരു സ്ത്രീയെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മാർപ്പാപ്പ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അവർക്ക് വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും ഫ്രാൻസിസ് മാർപ്പാപ്പമുമ്പേ തന്നെ കെെക്കൊണ്ടിരുന്നു. കഴിഞ്ഞപോസ്റ്റിലെ രണ്ടാം സ്ഥാനത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നു. സിസ്റ്റർ റാഫേല്ല പെട്രിനിയെയാണ് അന്ന് തിരഞ്ഞെടുത്തത്. ഈ സ്ഥാനാരോഹണത്തോടെ ലോകത്തിലെ ഏറ്റവും ചെറിയ സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന പദവിയുള്ള  വനിതയായി അവർ മാറി. 

മാത്രമല്ല കഴിഞ്ഞ വർഷം തന്നെ ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ നീതി, സമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വത്തിക്കാനിലെ ഡെവലപ്‌മെൻ്റ് ഓഫീസിൻ്റെ ഇടക്കാല സെക്രട്ടറിയായും മാർപാപ്പ നിയമിച്ചിരുന്നു. വർഷങ്ങൾ കൂടുമ്പോൾ നടക്കുന്ന ലോക ബിഷപ്പുമാരുടെ പ്രധാന മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് ബിഷപ്പ്‌സ് സിനഡ് ഡിപ്പാർട്ട്മെൻ്റാണ്. ഇതിൻ്റെ  സഹ-അണ്ടർസെക്രട്ടറിയായി സേവിയർ മിഷനറി സിസ്റ്റേഴ്‌സിലെ ഫ്രഞ്ച് അംഗമായ നതാലി ബെക്വാർട്ടിനെ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തതും വലിയ വാർത്തയായിരുന്നു. 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles