25.9 C
Kollam
Friday, January 28, 2022
spot_img

ദേശീയ പാതയിൽ സൈനിക വാഹനം മറിഞ്ഞു; 8 സൈനികർക്കും ഒരു വഴിയാത്രക്കാരനും പരിക്ക്

പാലക്കാട്: വാളയാർ ദേശീയ പാതയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. വഴിയാത്രക്കാരനും എട്ട് സൈനികർക്കും പരുക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയ പാത കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിലാണ് അപകടം. സെക്കന്തരാബാദ് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന 11 th  മദ്രാസ് റെജിമെന്റിലെ  സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.വഴിയാത്രക്കാരൻ ശിവരാമൻ ദേശീയപാത മുറിച്ചുകടന്നപ്പോൾ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ട്രക്ക് വെട്ടിച്ചു മാറ്റിയതാണ് മറിയാൻ കാരണം. വാഹനത്തിൽ 18 സൈനികരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ സൈനികരായ സന്തോഷ്, ബിംലേഷ്, ബാലു, മൂർത്തി , മരുതരാജ, ആനന്ദ രാജാ, വിനോദ് , മനോജ് കുമാർ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വഴിയാത്രക്കാരൻ ശിവരാമനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പാതയിൽ മറിഞ്ഞ ട്രക്ക് ക്രെയിൻ ഉപയോഗിച്ച് എടുത്തു മാറ്റി. വാളയാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സൈനികരുടെ പരിക്ക്  ഗുരുതരമല്ല.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles