വീഡിയോ ലിങ്ക്……………………https://fb.watch/9MARij-DX0/
ചാത്തന്നൂർ: ദേശീയ പാതയിൽ ഇത്തിക്കരപാലത്തിനു സമീപം മൈലക്കാട് ജുമാ മസ്ജിദിനുമുന്നിൽ ബുള്ളറ്റും സ്വിഫ്റ്റ്കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപെട്ടു. ഓയൂർ പയ്യക്കോട് മരങ്ങാട് ഷീബ മൻസിലിൽ ഷംസുദീന്റെയും മുത്തുബീവിയുടെയും മകനായ റിയാസ് ആണ് അപകടത്തിൽ മരിച്ചത് . ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം. കരാറുപണികൾ ഏറ്റെടുത്തു നടത്തുന്ന റിയാസ് ചാത്തന്നൂർ ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാൻ കൊല്ലത്തേക്ക് പോവുകയായിരുന്നു റിയാസിന്റെ ബുള്ളറ്റിൽ കൊല്ലം ഭാഗത്തുനിന്നും വന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ടു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് പൂർണ്ണമായും തകർന്നു. തുടർന്ന് റിയാസിനെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടസ്ഥലത്തു വച്ചുതന്നെ റിയാസ് മരണപെട്ടതായി സ്ഥിരീകരിച്ചു. ചാത്തന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തെതുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. യാതൊരു മുന്നറിയിപ്പ് ബോർഡുകളും ഒന്നും ഇല്ലാത്ത അപകടമേഖലയാണ് ദേശീയപാതയിലെ മൈലക്കാട് ജുമാമസ്ജിദിനു മുന്നിലുള്ള ഭാഗം നിരവധി ജീവനുകളാണ് അടുത്തകാലത്തു ഇവിടെ അപകടത്തിൽ നഷ്ടമായത്. റിയാസിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേക്ഷം വീട്ടിലെത്തിച്ചു വ്യാഴാഴ്ച ഉച്ചയോടെ പയ്യക്കോട് ജുമാ മസ്ജിദിൽ ഖബറടക്കും. റിയാസിന്റെ ഭാര്യ ഷിബിന മക്കൾ മിസ്സിറിയ (5) , ആലിയ (4) , സഹോദരങ്ങൾ ഷഫീക്ക് , ഷീബ , പരേതയായ ഷീജ, ഷംന എന്നിവരാണ്.