ദുൽഖർ സൽമാൻ നായകനായെത്തുന്ന കുറുപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. ദുൽഖറിന്റെ വിവിധ ഗെറ്റപ്പുകളാണ് ട്രെയ്ലറിൽ കാണാനാവുക. നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്ലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതാദ്യമായാണ് മമ്മൂട്ടി മകൻ ദുൽഖറിന്റെ സിനിമയുടെ ട്രെയ്ലർ പുറത്തിറക്കുന്നത്. കുറുപ്പ്, ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ഒളിപ്പോരാളി. വികലമായ സൂത്രധാരൻ ആക്സിഡന്റൽ കോമൻ ട്രെയ്ലർ പങ്കുവച്ച് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണദാസ് ആയി ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തമിഴ് നടൻ ഭരത്, ഷൈൻ ടോം ചാക്കോ, സണ്ണിവെയ്ൻ, സുരഭിലക്ഷ്മി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മൂത്തോനിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക്ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്.
