29.9 C
Kollam
Sunday, January 23, 2022
spot_img

ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്

കൊച്ചി: നടിയെ ആക്രമിച്ച കസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. 12മണിയോടെയെത്തിയ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്‍റെ വീട്ടിലും, സഹോദരന്‍ അനൂപിന്‍റെ നിര്‍മ്മാണ കമ്പനിയിലും പരിശോധന നടത്തുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് കോടതി അനുമതിയില്‍ പരിശോധന നടക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നേരത്തെ ദിലീപ് അടക്കം 6 പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വെള്ളിയാഴ്ചവരെ ദിലീപിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.അന്വേഷണ സംഘം എത്തുമ്പോള്‍ ആലുവയിലെ ദിലീപിന്‍റെ വീടായ പത്മസരോവരം അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി എത്തി വീട് തുറന്നു നല്‍കുകയായിരുന്നു. അതേസമയം ദിലീപ് സ്ഥലത്തില്ലെന്നാണ് വിവരം. പരിശോധന അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ദിലീപിന്‍റെ അഭിഭാഷകരും സ്ഥലത്തെത്തിയിട്ടുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

Stay Connected

22,036FansLike
3,131FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles