കൊച്ചി: ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സലീഷ് മരിച്ചത് 2020 ഓഗസ്റ്റില്‍ കാര്‍ റോഡിലെ തൂണിലിടിച്ച് നടന്ന അപകടത്തിലായിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ 6 ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന് മുഖേനയാണ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന് അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന ഫോണ്‍ കൈമാറിയില്ല.