27.9 C
Kollam
Saturday, October 16, 2021

ദക്ഷിണ റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചയാൾ പോലീസ് പിടിയിലായി

കരുനാഗപ്പളളി: ദക്ഷിണ റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപാ തട്ടിയആൾ പോലീസ് പിടിയിലായി. കരുനാഗപ്പളളി പാവുമ്പാ വില്ലേജിൽ പാവുമ്പാ വടക്ക് മുറിയിൽ തോട്ടത്തിൽ വീട്ടിൽ നാണു മകൻ മുരളീധരൻ (64) ആണ് പോലീസ് പിടിയിലായത്. കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സുദർശന ഭവനത്തിൽ സജിമോനാണ് പണം നൽകി കബളിപ്പിക്കപ്പെട്ടത്. ദക്ഷിണ റെയിൽവേയിൽ ടിക്കറ്റ്എക്സാമിനറായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ 2019 എട്ടു ലക്ഷം രൂപാ തട്ടിയെടുത്തത്. പണം സ്വീകരിച്ച ശേഷം സജിമോനെ തിരുച്ചിറപളളിയിൽ ട്രെയിനിംഗിന് ഹാജരാകണമെന്ന് വ്യാജ കാൾ ലറ്റർ നൽകി ഇയാൾകൂട്ടി കൊണ്ട് പോവുകയായിരുന്നു. അവിടെ ഒരു തിരുച്ചിറപ്പളളിയിലേക്ക് കൂട്ടി സ്ഥാപനത്തിൽ എത്തിച്ച് ചില രേഖകൾ ഇവർ ഒപ്പിട്ട് വാങ്ങിച്ചു. തുടർന്ന് നാട്ടിലെത്തി ദീർഘനാളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന സജിമോൻ കരുനാഗപ്പളളി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് പണം വാങ്ങി കബളിപ്പിച്ചതിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ. ജി, എസ്സ്.ഐ ജയശങ്കർ, റസൽ ജോർജ്ജ്, എ.എസ്സ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles