27.9 C
Kollam
Sunday, June 26, 2022
spot_img

ത്രില്ലർ ട്രാക്കിലൂടെ ഇഴഞ്ഞു  ‘പുഴു’ എങ്കിലും  പ്രതികരണം മോശമല്ല 

സിനിമ റിവ്യൂ 

നവാഗതയായ റത്തീനയുടെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ‘പുഴു’ പ്രദര്‍ശനം ആരംഭിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത്, അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇകെ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നത്.

‘ഉണ്ട’യുടെ തിരക്കഥയൊരുക്കിയ ഹര്‍ഷദാണ് ‘പുഴു’വിൻ്റെ കഥയും- ഷര്‍ഫു, സുഹാസ് എന്നിവർക്കൊപ്പം തിരക്കഥയും രചിച്ചിരിക്കുന്നത്. പേരിലെ കൗതുകമാണ് ‘ഉണ്ട’യിലും ഇപ്പോൾ ‘പുഴു’വിലും ആദ്യ ആകർഷണമായി മാറിയത്. പല തരത്തിലുള്ള തമാശകൾക്കും ട്രോളുകൾക്കും വഴിവച്ചെങ്കിലും, ‘ഉണ്ട’ എന്ന പേര് ആ ചിത്രത്തിന് എത്രത്തോളം ഇണങ്ങുന്നതായിരുന്നു എന്നു നാം കണ്ടറിഞ്ഞതാണ്. അതിനാൽ തന്നെ ‘പുഴു’ എന്ന ശീർഷകം ചിത്രത്തിനോട് ഏതുതരത്തിൽ നീതി പുലർത്തും എന്നറിയാൻ വളരെയധികം ആകാംക്ഷയുണ്ടായിരുന്നു. കഥാപാത്രവും, കഥയും, കഥാഗതിയും എല്ലാം ആ പേരിനെ ശരിവയ്ക്കുന്ന വിധത്തിൽ തന്നെയാണെന്ന്

മെഗാസ്റ്റാർ മമ്മൂട്ടിയല്ല ‘പുഴു’വിലുള്ളത്, പുതിയ പരീക്ഷണങ്ങൾ ഏറ്റെടുക്കാൻ ധൈര്യമുള്ള മമ്മൂട്ടി എന്ന നടനാണ്. പതിവ് നായക സങ്കൽപ്പങ്ങളെ തകർത്തെറിയുന്ന ചിത്രം അവതരണത്തിലും പേരിനോട് നീതി പുലർത്തുന്നതാണ്. ടീസറും, ട്രെയിലറും ചിത്രത്തിൻ്റെ സ്വഭാവം വളരെ നന്നായി വ്യക്തമാക്കിയിരുന്നു, അതിനപ്പുറം പ്രതീക്ഷിക്കുന്നവർ ചിലപ്പോൾ നിരാശപ്പെട്ടേക്കാം.

പുഴുക്കളോട് പ്രത്യേകിച്ച് ആർക്കും സ്നേഹമൊന്നും തോന്നാറില്ല, മാത്രമല്ല കണ്ടാൽ അറപ്പുമുണ്ട്. പൂന്തോട്ടത്തിലെ പൂക്കളും, പച്ചിലകളും തിന്നുനശിപ്പിക്കുമെന്ന് തോന്നിയാൻ പുഴുവിനെ ചിലപ്പോൾ ഞെരിച്ച് കൊല്ലുകയും ചെയ്യും! പുഴു എന്ന പേരിനെ പല തരത്തിൽ വ്യാഖ്യാനിക്കാൻ സാധിക്കുന്ന തരത്തിലാണ് ചിത്രമുളളത്. പുഴുവിൻ്റെ സ്ഥാനത്ത് ആരാണ്-എന്താണ് എന്നുള്ളതും മാറിമാറിവരുന്നുണ്ട്.പുഴു ദേഹത്ത് കയറിയാലുള്ള അവസ്ഥ അനുഭവിപ്പിച്ച് നീങ്ങുന്ന ചിത്രം ഒരു പുരാണ കഥയിലൂടെയും പേരിൻ്റെ സ്വത്വം വെളിപ്പെടുത്തുന്നു. പരീക്ഷിത്ത് രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരിക്കുമെന്നു മുനിശാപമുണ്ടാകുന്നതും, തക്ഷകൻ പുഴുവിൻ്റെ രൂപത്തിൽ ലക്ഷ്യം നിറവേറ്റുന്നതുമാണ് കഥ.

പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ അച്ഛൻ്റെ നേരേ വിപരീതമാണ് ‘പുഴു’വിലെ അച്ഛൻ. വളരെയധികം നെഗറ്റീവ് ഷേഡുകളുള്ള ഈ വേഷം ചെയ്യാൻ മമ്മൂട്ടിയെപ്പോലൊരു താരം തയ്യാറായി എന്നതുതന്നെ അത്ഭുതപ്പെടുത്തുന്നു. പോലീസുകാരനായിരുന്ന കുട്ടൻ (മമ്മൂട്ടി) എന്ന ബ്രാഹ്മണ കഥാപാത്രം ഒരു യാഥാസ്ഥിതികനാണ്. (അടുപ്പമുള്ളവർ കുട്ടൻ എന്നു വിളിക്കുന്നെങ്കിലും അയാളുടെ യഥാർത്ഥ പേര് വ്യക്തമാക്കിയിട്ടില്ല). തൻ്റെ സഹോദരി ഭാരതി (പാർവ്വതി) ഒരു കീഴ്ജാതിക്കാരനൊപ്പം ഇറങ്ങിപ്പോയതിനാൽ സമൂഹത്തിന് മുന്നിൽ തലയെടുപ്പോടെ നടക്കാൻ അയാൾക്ക് കഴിയുന്നില്ല! ഭൂതകാലത്തിലെ ഓർമ്മകൾ പലതരത്തിലാണ് ഇയാളെ വീർപ്പുമുട്ടിക്കുന്നത്

.ഭാരതിയും ഭർത്താവ് കുട്ടപ്പനും തൻ്റെ കൺമുന്നിലേക്ക് വീണ്ടും എത്തുന്നതും, തൻ്റെ കർക്കശ സ്വഭാവത്താൽ മകൻ അകലുന്നതും കുട്ടനെ അസ്വസ്ഥനാക്കുന്നു. എന്നാൽ അതിനെക്കാളൊക്കെ ഉപരിയായി അയാളെ അലട്ടിയ പ്രധാന പ്രശ്നം ഒരു അജ്ഞാതനായ ശത്രുവാണ്. അയാൾക്കുനേരെ പലതവണ കൊലപാതകശ്രമങ്ങൾ നടന്നിട്ടുണ്ട്, വീണ്ടും നടക്കുന്നുമുണ്ട്. അതിന് പിന്നിൽ ആരാണെന്നും, കാരണമെന്തെന്നും അറിയാൻ കുട്ടൻ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ത്രില്ലർ ഭാഗത്തുള്ളത്.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles