Home Latest News തോല്‍വി അടുത്തതോടെ കൗണ്ടിംഗ് സെന്റര്‍ വിട്ട് ഷാജിയും സതീശന്‍ പാച്ചേനിയും

തോല്‍വി അടുത്തതോടെ കൗണ്ടിംഗ് സെന്റര്‍ വിട്ട് ഷാജിയും സതീശന്‍ പാച്ചേനിയും

by Green Media Vision

തോല്‍വി അടുത്തതിന് പിന്നാലെ കൗണ്ടിംഗ് സെന്റര്‍ വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുമാണ് കൗണ്ടിംഗ് സെന്റര്‍ വിട്ടത്. നിലവില്‍ അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് 5474 വോട്ടിനും കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ 3051 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ ഒന്‍പത് മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. ഇരിക്കൂറില്‍ സജീവ് ജോസഫും പേരാവൂരില്‍ സണ്ണി ജോസഫുമാണ് മുന്നേറുന്നത്.

You may also like

Leave a Comment