വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി കാപ്പാ പ്രകാരവും കരുതൽ കഴിഞ്ഞിട്ടുണ്ട് തടങ്കലിൽ
കരുനാഗപ്പളളി: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ട് ആക്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കിൽ, ഓച്ചിറ വില്ലേജിൽ ചങ്ങൻകുളങ്ങര മുറി യിൽ പുതുക്കാട്ട് കിഴക്കതിൽ വീട്ടിൽ മോഹനൻ മകൻ പങ്കജ് (29) ആണ് പോലീസ് പിടിയിലായത്. ഇയാളുൾപ്പെട്ട സംഘം കഴിഞ്ഞ വർഷം ഫെബ്രുവരി 21 ന് രാത്രി കരുനാഗപ്പളളി ടൗണിൽ ദേശീയ പാതയുടെ കിഴക്ക് വശം സ്ഥിതി ചെയ്യുന്ന ബാർ ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് വച്ച് ബാറിലെ സെക്യൂരിറ്റിയുമായി ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ ഇടപെട്ട് ഇയാളെ കുറിച്ച് പറഞ്ഞ ചവറ വടക്കുംതല സ്വദേശിയായ മുഹമ്മദ് ലത്തീഫിനെയാണ് തോക്ക് ചൂണ്ടി ആക്രമിച്ചത്. ഇയാളെയും കൂടെയുണ്ടായിരുന്നയാളെയും തിരിച്ചറിഞ്ഞു എന്നതിനാലാണ് ഇവർ ആക്രമിച്ചത്. കരുനാഗപ്പളളി, ഓച്ചിറ, കരീലക്കുളങ്ങര പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളും ഒപ്പമുണ്ടായിരുന്നയാളും കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളവരാണ്. സംഭത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ വവ്വാക്കാവിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പളളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐമാരായ വിനോദ് കുമാർ, ജയശങ്കർ, ധന്യ.കെ.എസ്, എ.എസ്സ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ സി.പി.ഒ സാബു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയ ത്. ഇയാളെ റിമാന്റ് ചെയ്തു.