27.9 C
Kollam
Monday, June 14, 2021
spot_img

തോക്കെടുത്തു ഗൃഹനാഥൻ ഭാര്യയേയും മക്കളേയും വെടിവച്ചുകൊല്ലുമെന്നു ഭീഷണി


കൊല്ലം : മദ്യലഹരിയിൽ തോക്കെടുത്തു വീട്ടിൽ ഭീഷണിമുഴക്കിയ ഗൃഹനാഥൻ പെട്ടു ഭാര്യയുടെ പരാതിയെ തുടര്‍ന്നു കുളത്തുപ്പുഴ പോലീസ് വീട്ടിനുളളില്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍തോക്ക് കണ്ടെടുത്തു.ഗൃഹനാഥന്‍ ഒളിവിൽ.
കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനിയില്‍
വേണുവിന്റെവീട്ടിൽനിന്നാണ് തോക്ക് കണ്ടെടുത്തത്.
തിങ്കളാഴ്ച രാത്രി മദ്യലഹരിയിലെത്തിയ വേണു ഭാര്യ പ്രസന്നകുമാരിയെ
ആക്രമിക്കുകയും മക്കളെ അടക്കം വെടിവച്ചുകൊല്ലുമെന്നു
ഭീഷണിപ്പെടുത്തുകയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും
ചെയ്യുകയായിരുന്നുരാത്രി ബന്ധുവീട്ടില്‍ അഭയം തേടിയ പ്രസന്നകുമാരി പുലര്‍ച്ചെ തിരികെ എത്തിയപ്പോഴാണ് വീട്ടിനുളളില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍തോക്ക് കണ്ടെത്തിയത്. ഉടന്‍തന്നെ തെന്മല വനം റെയിഞ്ച് വനപാലകരെ അറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ്
എത്തിവീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ അടുക്കളയുടെ
സ്ലാബിനുമുകളില്‍നിന്നും നാടൻ തോക്ക് കണ്ടെടുക്കുകയായിരുന്നു. വേണു വനത്തിനുള്ളിൽ ഒളിവിൽ പോയതായാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. കുളത്തുപ്പുഴ എസ് എച് ഓ സജുകുമാറിന്റെ നേതൃത്വത്തിൽ വേണുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി.
പോലീസിന്റെ ആയുധപരിശോധന സംഘവും, വിരലടയാള വിദഗ്ദ്ധരും എത്തി മറ്റു ശാസ്ത്രീയ പരിശോധനകൾ നടത്തിയാൽ മാത്രമേ എത്രതവണ തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിയു എന്നാണ് പോലീസ് പറയുന്നത് മൃഗവേട്ടനടത്താനാണ് തോക്ക് കൈവശം സൂക്ഷിച്ചെതെന്നാണ്പോലീസിന്റെ നിഗമനം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles