Home Latest NewsNewsElection തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ഥാനാർഥിയായ മകനെകണ്ട അമ്മയുടെ വാത്സല്യം

തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ഥാനാർഥിയായ മകനെകണ്ട അമ്മയുടെ വാത്സല്യം

by Green Media Vision

തിരുവന്തപുരം ;ഇത് മറ്റാരുമല്ല ചിറയിൻകീഴിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബി.എസ്. അനൂപും ( Anoop B S ) , അദ്ദേഹത്തിൻ്റ അമ്മയുമാണ്…  ഇന്നലെ ചിറയിൻകീഴ് പഞ്ചായത്തിലെ വിവിധ മേഖലകളിലെ തൊഴിലുറപ്പ് ഇടങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് അമ്മ പണിയെടുക്കുന്ന തൊഴിലുറപ്പ് സൈറ്റിൽ അനൂപ് എത്തിയത്. മകനെ കണ്ടതും ആ അമ്മക്ക് വിതുമ്പൽ അടക്കാനായില്ല. ഒരു #തൊഴിലുറപ്പ്_തൊഴിലാളിയുടെ_മകൻ  ഒരു പക്ഷേ സ്ഥാനാർത്ഥിയാകുന്നത് ചരിത്രമായിരിക്കാം. പോസ്റ്റർ വേണം, ഫ്ലക്സ് വേണം, അങ്ങനെ തെരഞ്ഞെടുപ്പിന് അതിൻ്റേതായ ചില ചിട്ടവട്ടങ്ങളുണ്ട്. ആവശ്യമായ പണം എത്ര കൂട്ടിയാലും കൂടില്ല, അത് ഉറപ്പാണ്. എന്നാലും കൂടെ പഠിച്ചവരുടെ വളയും, മാലയും വരെ പണയത്തിനായി അനൂപിൻ്റെ മുന്നിലെത്തി. അതൊന്നും ഒന്നുമാകില്ല. കേരളത്തിലെ ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥാനാർത്ഥി ചിലപ്പോൾ ഇവനായിരിക്കും. അനൂപായിട്ട് ആരുടെ മുന്നിലും… പക്ഷേ ഒരു കാര്യം ഉറപ്പാണ് ഈ തൊഴിലുറപ്പ് തൊഴിലാളി അമ്മയുടെ മകൻ ചിറയിൻകീഴിൽ പുതുചരിത്രം രചിക്കും… അതു തീർച്ച…

You may also like

Leave a Comment