24.9 C
Kollam
Friday, October 29, 2021
spot_img

തേവലക്കരയിൽ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സിപിഎം ൽ ചേർന്ന് നൂറോളംപേർ

ചവറ: തേവലക്കരയിൽ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സിപി എം ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച നൂറോളം വരുന്ന  പ്രവർത്തകർക്ക് സ്വീകരണം നൽകി. തേവലക്കര അരിനല്ലൂർ വടക്ക് ആറാം വാർഡിലെ കോൺഗ്രസ്സ് പ്രവർത്തകരാണ് രാജിവെച്ച് സിപിഎം ൽ ചേർന്ന്  പ്രവർത്തിക്കാൻ തീരുമാനിച്ചത്. പ്രാദേശിക  പ്രവർത്തകരെ അംഗീകരിക്കാതെയും, അവരുടെ പ്രശ്നങ്ങളിൽ ഇടപെടാതെയുള്ള നേതാക്കളുടെ സമീപനങ്ങളിൽ പ്രതിഷേധിച്ചും,  ജനാധിപത്യ സംവിധാനം തകർന്ന  കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയില്ലന്നും സ്വീകരണ യോഗത്തിൽ ഇവർ പറഞ്ഞു. മതേതരത്വം നിലനിർത്താൻ  സി പി എം നടത്തുന്ന പ്രവർത്തനങ്ങൾ മറ്റ്  പാർട്ടികൾക്ക് മാതൃകയാണന്നും   പ്രവർത്തകർ പറഞ്ഞു. സി പി എം ഏരിയാ സെക്രട്ടറി ടി മനോഹരൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർക്ക് രക്തഹാരമിട്ട് പാർട്ടി പതാക നൽകി സ്വീകരിച്ചു. യോഗത്തിൽ ലോക്കൽ സെക്രട്ടറി വി മധു അധ്യക്ഷനായി. ജോയി സ്വാഗതം പറഞ്ഞു. സി പി എം ഏരിയാ കമ്മിറ്റിയംഗം ആർ രവീന്ദ്രൻ, വി അനിൽ, ലീലാമണി, പഞ്ചായത്തംഗം ബിജി ആൻ്റണി, ഷിജിൻ ജോൺ, സുനിൽ, ഷിബു, സോമൻ എന്നിവർ സംസാരിച്ചു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles