25.5 C
Kollam
Sunday, September 25, 2022
spot_img

തെളിവുകൾ വിശ്വാസയോഗ്യമല്ല : എഫ് ഐ ആർ റദ്ദാക്കണമെന്ന് പ്രതിഭാഗം

കൊച്ചി: ഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന  ആവശ്യവു മായി പ്രതിഭാഗം നാളെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനയാണ് കോടതിയിൽ ഹർജി നൽകുന്നത് . എഫ് ഐ ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് പ്രതിഭാഗം പ്രധാനമായും ചൂണ്ടിക്കാണി ക്കുന്നത്. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോൾ  നടക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവു മായി മുന്നോട്ട് പോകുന്നതെന്ന് ഹർജിയിൽ പറയുന്നു.  കോടതിയുടെ  കാര്യക്ഷമമായ ഇടപെടൽ  ഉണ്ടാകണമെന്നും ദിലീപ് ആവ‍ശ്യപ്പെട്ടു. സർക്കാരിന്‍റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹർജിയിൽ തുടർ നടപടികൾ തീരുമാനിക്കൂ.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ശബ്ദസാമ്പിള്‍ നല്‍കി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളുടെ പശ്ചാത്തലത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles