ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്.നിലവില്‍ താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി സമീപ ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. താരത്തിന് വേഗം സുഖമാകട്ടെ എന്ന് ആശംസിച്ച് നിരവധി പ്രമുഖരും സന്ദേശങ്ങള്‍ അയച്ചു.കഴിഞ്ഞ നവംബറിലും അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് മൂന്ന് ദിവസത്തിന് ശേഷം പരിശോധനാഫലം തെറ്റാണെന്ന് ബോധ്യപ്പെട്ടിരുന്നു.