26.9 C
Kollam
Thursday, October 6, 2022
spot_img

തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു

ചവറ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. തമിഴ്നാട് സ്വദേശി രാജു (60) ആണ് മരിച്ചത്. വർഷങ്ങളായി ഇയാൾ ചവറ ബസ് സ്​റ്റാൻഡിൽ കുട നന്നാക്കുന്ന ജോലി ചെയ്തു വരികയായി രുന്നു. കഴിഞ്ഞ 19 ന് രാത്രിയിൽ സ്​റ്റാൻഡിനു മുന്നിലെ കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന രാജുവിനെ പട്ടി കടിക്കുകയായിരുന്നു. തുടർന്ന് നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 21 ന് രാവിലെ 11.30ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന് സമീപം ലിങ്ക് റോഡിൽ ബോട്ട് ജെട്ടി ഭാഗത്ത് പൊലീസ് അവശനിലയിൽ ഇയാളെ കണ്ടെത്തുകയും ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയുമായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles