24.9 C
Kollam
Sunday, September 25, 2022
spot_img

തെങ്കാശിയിലെ ഇലഞ്ഞിഗ്രാമത്തിലെ മൺപാത്ര നിർമ്മാണശാലയിലെ കാഴ്ചകൾ

തെങ്കാശി: ഒരുകാലത്തു കേരളത്തിന്റെ തനതുതൊഴിൽ മേഖലയായിരുന്നു മൺപാത്രനിർമ്മാണം. ഇന്ന് കേരളത്തിൽ അന്ന്യം നിന്നുപോയ മൺപാത്ര നിർമ്മാണവും പോർട്ടറിസൊസൈറ്റിയുടെയും പ്രൗഢമായ ഒരുകാലത്തിന്റെ ഓർമ്മകൾ മാത്രമാണ് നമുക്കുള്ളത്. കേരളത്തിൽ കൊല്ലം ജില്ലയിൽ തന്നെ പേരുകേട്ട മൺപാത്രനിർമ്മാണ മേഖലയായിരുന്നു വെളിനല്ലൂർ കാളവയൽ പോർട്ടറീസ് സൊസൈറ്റിയും അവിടുത്തെ നിർമ്മാണമേഖലയും. വെളിനല്ലൂർ വയൽ വാണിഭചരിത്രവുമായി ഇഴചേർന്നു നിന്നിരുന്നു എന്നുമാത്രമല്ല കേരളത്തിലെ ഏറ്റവും  മികച്ചതും ഈടുറ്റതുമായ  മൺപാത്രങ്ങൾ നിർമ്മിച്ചിരുന്ന ഗ്രാമമായിരുന്നു കാളവയൽ ഗ്രാമവും. അവിടുത്തെ മൺപാത്രനിർമ്മാണ മേഖലയും നൂറുകണക്കിന് വേളാർ സമുദായത്തിൽപ്പെട്ട കുടുംബങ്ങളുടെ അക്കാലത്തെ പ്രധാന ഉപജീവനമാർഗമായിരുന്നു കാളവയൽ പോർട്ടറീസ് സൊസൈറ്റിയും മൺപാത്രനിർമ്മാണവും.

ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മണ്പാത്രനിർമ്മാണത്തിന്റെ ഓർമ്മകൾ നമ്മുക്ക്‌ തിരിച്ചുനൽകുന്നിടമാണ് കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തമിഴ്ഗ്രാമമായ തെങ്കാശി. കാലമേറെമറിയിട്ടും തമിഴ്‌നാട്ടുകാർ അവരുടെ പാരമ്പര്യങ്ങൾ  ഒന്നും തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സമൂഹമാണ് തെങ്കാശി. പഴയറോഡ് ലെ ഇലഞ്ഞിഗ്രാമത്തിലെ പോർട്ടറീസ് സൊസൈറ്റി അതിനുദാഹരണമാണ്. തമിഴ് നാട് സർക്കാരിന്റെ സഹകരണ സംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഇലഞ്ഞിയിലെ മൺപാത്രനിർമ്മാണശാല . ഞായർ ദിവസം ഒഴിച്ച് എല്ലാദിവസവും രാവിലെ ഒൻപതുമുതൽ ആറുമണിവരെ സ്ത്രീകളും പുരുഷൻമാരുമടക്കം പത്തിരുപതുപേർ ജോലിചെയ്യുന്ന നിർമ്മാണശാലയിൽനിന്നും എല്ലാമാസവും മറ്റുസംസഥാനങ്ങളിലേയ്ക്ക് മൺപാതങ്ങൾ കയറ്റിയയയ്ക്കുന്നു. പണിശാലയിൽ ചില ആചാരങ്ങൾ ഇവിടെ കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്നു. ചൂളയ്ക്ക് തീകൂട്ടുന്നതിനു മുൻപ് കോഴിമുട്ട ചൂളയുടെ ഭിത്തിയിൽ  എറിഞ്ഞുപൊട്ടിച്ചാണ് എല്ലാദിവസവും മൺപാത്രനിർമ്മാണം ആരംഭിക്കുന്നത്. ഇത് തമിഴരുടെ തലമുറകളുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ചടങ്ങാണ്

മണ്ണ് അരിപ്പയ്ക്ക് അരിച്ചു റെഡിയാക്കി ഒരുത്തരിപോലുമില്ലാതെ എടുക്കുകയാണ് നിർമ്മാണത്തിന്റെ ആദ്യരീതി. കളിമണ്ണാക്കിമാറ്റിയ പശയുള്ള മണ്ണ് പരുവത്തിന് വെളളം ചേർത്ത് ചവിട്ടികുഴച്ചു കൊട്ടുവടിയ്ക്കു തല്ലി പരുവപ്പെടുത്തുന്നു. പിന്നീട് അറിഞ്ഞു മെനഞ്ഞതിനുശേക്ഷമാണ് നിർമ്മാണം ആരംഭിക്കുക. തമിഴ്‌നാട്ടിലെ തന്നെ മണ്ൺകളങ്ങളിൽനിന്നും ശേഖരിക്കുന്ന മണ്ണാണ് മൺപാത്ര നിർമ്മാണത്തിയായി ഉപയോഗിക്കുക. തമിഴ് നാട്ടിലെ പുളിമരം ചൂളമരം എന്നിവയുടെ വിറകാണ് മണ്കലങ്ങൾ ചുട്ടെടുക്കുന്ന ചൂളയുടെ അടുപ്പിനായി ഉപയോഗിക്കുന്നത്. ആവശ്യക്കാർക്ക് അനുയോജ്യമായ രൂപത്തിലും ഇവിടെ കലം നിർമ്മിച്ചുനൽകും. മൺപാത്രങ്ങൾ മാത്രം നിർമ്മിക്കുന്ന തമിഴ്‍നാട് സൊസൈറ്റിയുടെ നിർമ്മാണശാലയിൽ വിവിധ രൂപങ്ങളിലുള്ള കലങ്ങളും മൺചട്ടിയുമൊക്കെ  വൈദഗ്ദ്യത്തോടെ തന്നെയാണ് നിർമ്മിക്കുന്നത് .തിരികല്ലിൽ നടുക്ക് ആവശ്യത്തിന് പരുവപ്പെടുത്തിയ കളിമണ്ണുവച്ചു കറക്കിവിടുന്നതോടെ നിർമ്മാണത്തൊഴിലാളിയുടെ  കരവിരുതിലാണ്  പിന്നീട്   ഉൽപ്പന്നങ്ങളുടെ ഭംഗിയുണ്ടാവുക . ഒരു ചെറുബെയറിങ്ങിൽ തിരിയുന്ന തിരികല്ലിൽ കറങ്ങി രൂപപ്പെട്ടുവരുന്ന കലവും കൂജയും ചട്ടിയും എല്ലാം പൂർണ്ണരൂപത്തിലെ ത്തുന്നത് കാണാൻ ഒരു ചേല് തന്നെയാണ് . തിരികല്ലിൽ നിന്നും വേർപെടുത്തി കാലത്തിന്റെ ചുവടുകളും രൂപവുമൊക്കെ കോട്ടുവാദികൾ ഉപയോഗിച്ച് അടിച്ചുരൂപമെടുത്തുന്നതും കാഴ്ചതന്നെയാണ് . കരവിരുതും ക്ഷമയും എല്ലാം കൂടിച്ചേരുമ്പോഴാണല്ലോ ഏതൊരു നിർമ്മാണപ്രക്രിയയും അതിന്റെ പൂർണ്ണസൃഷ്ടിയിലെത്തുന്നത് . ആധുനിവത്കരണവും ഉത്പ്പാദനക്ഷമതയും കൂടിയപ്പോൾ തിരക്കല്ലുകൾ മോട്ടോറുകളിൽ പ്രവർത്തിയ്ക്കുന്നു എന്നുമാത്രം . തമിഴ്‍നാടിന്റെ ഈ പോർട്ടറീസ് സൊസൈറ്റിവഴി നിരവധിപേർക്കാണ് തൊഴിലും വരുമാനവും ലഭിക്കുന്നത്. കേരളത്തിലെ പോലെ ഒരു വ്യവസായവും നിന്നുപോകാൻ ആഗ്രഹിക്കാത്ത ഒരു ജനതയും ഒരു ഭരണകൂടവുമാണ് തമിഴ് നാടിന്റേതെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു . ഒരു ചെറുവ്യവസായത്തെപ്പോലും വളരെ ഉൾക്കാമ്പോടെ കാണുന്നവരാണ് തമിഴ് നാട്ടുകാർ. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles