തൃശൂര്‍:കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സാമാന്യം വലിപ്പമുള്ള കനാലാണിത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വരും മണിക്കൂറില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് സൂചന. കുഞ്ഞിനെ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.