24.9 C
Kollam
Sunday, September 25, 2022
spot_img

തൃശൂരില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും എടുത്തു ചാടി

തൃശൂർ: തൃശൂർ ചാവക്കാട് യുവതിയും യുവാവും കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടി. ചാവക്കാട് ബസ് സ്റ്റാന്‍റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ 23 വയസുള്ള അക്ഷിത്, ഓവാട്ട് വീട്ടില് 18 വയസുള്ള സ്മിന എന്നിവർക്കാണ് പരുക്കേറ്റത്. ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർക്കും സാരമായി പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില് നിന്നും കുടുംബശ്രീ ഹോട്ടൽ  പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്. തുടർന്ന് ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും   ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles