തൃശൂര്‍: വെങ്ങിണിശേരിയില്‍ പിതാവ് സ്വന്തം മകളെ വെട്ടി കൊലപ്പെടുത്തി. സുരേഷാണ് മകള്‍ സുധയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടി പരിക്കേല്‍പ്പിച്ച ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സ്ഥിരീകരണമുണ്ട്. അതുകൊണ്ട് വീട്ടില്‍ പ്രശ്നങ്ങളുണ്ടാകാറുള്ളതായി സംശയിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസമുള്‍പ്പെടെ സുരേഷ് മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇവര്‍ അടുത്തിടെയാണ് വെങ്ങിണിേശരിയില് വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. അതിനാല്‍ തന്നെ അയല്‍വാസികള്‍ക്ക് ഇവരെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പ്രാഥമിക പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.