കൊല്ലം ; നിർദ്ധനരായ ആളുകൾക്കും കോവിഡ് രോഗംമൂലം കഷ്ടത അനുഭവിക്കുന്നവർക്കും ക്വാറൻ്റേനിൽ ഇരിക്കുന്നവർക്കും അശ്വാസമായി മാറിയിരിക്കുകയാണ് തൃക്കടവൂർ വെസ്റ്റിൽ ആരംഭിച്ചസമൂഹ അടുക്കള ഇവിടുത്തെ ഭക്ഷണവിതരണം രോഗികളായ അനേകം പേർക്കാണ് സഹായമാകുന്നത് ഭക്ഷണ വിതരണ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ഗിരിജാ തുളസി നിർവ്വഹിച്ചു . മൂന്ന് നേരവും മുടക്കം കൂടാതെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പേർക്ക് ഭക്ഷണം എത്തിച്ച് നൽകാൻ ശ്രമിക്കുകയാണെന്ന് കൗൺസിലർ ഗിരിജാതുളസി പറഞ്ഞു സന്നദ്ധമനസുള്ള നിരവധിപേരാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത് . തൃക്കടവൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി എ.അമാൻ, കോർപ്പറേഷൻ ചാർജ് ഓഫീസർ
ഷീബാ സെബാസ്റ്റിൻ, ബ്രാഞ്ച് സെക്രട്ടറിമാർ, കളിയിലിൽ യൂണിറ്റ് ഡി വൈ എഫ് പ്രവർത്തകർ , പൊതുപ്രവർത്തകർ , കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവർ സമൂഹഅടുക്കളയ്ക്ക് നേതൃത്വം നൽകുന്നു