കരുനാഗപ്പള്ളി;കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGDWA) സംസ്ഥാന വ്യാപകമായി നടത്തിവരുന്ന “തുണി കൊണ്ടൊരു തണൽ” പദ്ധതിയുടെ ഭാഗമായി KTGDWA കരുനാഗപ്പള്ളി മേഖല, പുത്തെൻത്തെരുവ് മെമ്മറീസ് ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച “സഹായനിധി 2021” എം.പി .അഡ്വക്കേറ്റ് എ എം ആരിഫ് ഉൽഘാടനം ചെയ്തു
കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുണി കൊണ്ടൊരു തണൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച
സഹായ നിധി .ചടങ്ങിൽ അർഹരായ 50 പേർക്കുള്ള ധനസഹായവിതരണവും, കാഴ്ച്ച, നന്മവണ്ടി എന്നീ ജീവകാരുണ്യ സംഘടനകൾക്കുള്ള സാമ്പത്തിക സഹായവും, കരുനാഗപ്പള്ളി കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യ ധാന്യ വിതരണവും കരുനാഗപ്പള്ളി എംഎൽഎ സി.ആർ .മഹേഷ് , ചവറ എം എൽ എ സുജിത്ത് വിജയൻ പിള്ള, കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ ചേർന്ന്നി ർവഹിച്ചു.
ചടങ്ങിൽവർക്കിംഗ് പ്രസിഡണ്ട് സഫീർ നാസക് ആദ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി മേഖല സെക്രട്ടറി ഷഫീർ സ്വാഗതം ആശംസിച്ചു മേഖല പ്രസിഡന്റ് വിജയൻ തുപ്പാശ്ശേരിൽ കേരള ടെക്സ്റ്റെയിൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് നിസാർ എം കെ ,ജില്ലാ ജനറൽ സെക്രട്ടറി നിസാമൂദീൻ, ജില്ലാ ട്രഷറർ അമീർ രക്ഷാധികാരി ഹുസൈൻ , വൈസ് പ്രസിഡന്റ് ഷിബു , ജോയിൻ സെക്രട്ടറി നിസാർ എന്നിവർ സംസാരിച്ചു
കൊല്ലം ജില്ലാ സോഷ്യൽ മീഡിയകോർഡിനേറ്റർ,ഷിബു റാവുത്തർ,കരുനാഗപ്പള്ളി മേഖല മീഡിയാ കോർഡിനേറ്റർ ഷിഹാബ്,ട്രഷറർ ഹുസൈൻ എന്നിവർ പങ്കെടുത്തു.