24.9 C
Kollam
Tuesday, January 25, 2022
spot_img

തുടർച്ചയായി ഒ.ടി.ടി റിലീസ് പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് തിയറ്റർവിലക്ക്

കൊച്ചി: തിയറ്റർ തുറക്കും മുൻപ് തിയറ്റർ ഉടമകളുടെ പിടിവാശി ആരംഭിച്ചു. നടന്‍ പൃഥ്വിരാജിന്‍റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയറ്റർ ഉടമകള്‍ കച്ചകെട്ടി രംഗത്ത്. എത്തിയിരിക്കുകയാണ്  നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയെറ്റര്‍ ഉടമകള്‍ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരി ക്കുന്നത്. കോവിഡ് കാലത്ത് സിനിമയുടെ ഫ്ലാറ്റ് ഫോം ഓ ടി ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബോധം തിയറ്റർ ഉടമകൾക്കില്ലേ എന്നാണ് മറുചോദ്യങ്ങളും ഉയരുന്നത്ഇന്ന് നടന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. സാഹചര്യങ്ങളാണ് അവരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് പൃഥ്വിരാജിനെ പിന്തുണച്ചു രംഗത്തെത്തി.

പൃഥ്വിരാജിന്‍റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസാ’ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ കുരുതി’യും ‘ഭ്രമ’വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍. ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥി വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമ ജനങ്ങൾ കാണാനുള്ള  വിനോദ ഉപാധിയാണ് അത് ഏതു ഫ്ലാറ്റ് ഫോമിൽ വന്നാലും അവർ കാണും എന്നുകൂടി മനസ്സിലാക്കണമെന്നാണ് പൊതുജനാഭിപ്രയം 

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles