27.9 C
Kollam
Saturday, October 16, 2021

‘തീവ്രവാദികളുമായി താലിബാൻ സർക്കാർ’; കാണ്ഡഹാർ വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തയാളുടെ മകന്‍ പ്രതിരോധ മന്ത്രി

കാബൂൾ: താലിബാൻ സ്ഥാപക നേതാവും കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ്റെ ഇടക്കാല സർക്കാരിൽ പ്രതിരോധ മന്ത്രി. 1999ൽ ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി – 814 വിമാനം റാഞ്ചിയ സംഭവത്തിൻ്റെ ആസൂത്രകനായി പ്രവർത്തിച്ച മുല്ല ഒമറിൻ്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി.

ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം പിടിച്ച നിരവധി തീവ്രവാദികൾ അഫ്ഗനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ഇടം നേടിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം നേടിയ സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസൻ അഖുണ്ട് എന്നിവർ താലിബാൻ സർക്കാരിൽ അംഗങ്ങളായി. പാകിസ്ഥാൻ സർക്കാരിൻ്റെയും അവരുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പിന്തുണയോടെയുമാണ് ഇവർ മന്ത്രിസഭയിലേക്ക് എത്തിയത്.

പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാൻ പദ്ധതിയിട്ടാണ് ഇന്ത്യൻ എയർ ലൈൻസ് വിമാനം തീവ്രവാദികൾ റാഞ്ചിയത്. വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ബന്ദികളാക്കി വിലപേശുകയും ചെയ്തു. കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഞ്ച് ഭീകരൻ ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ട് പോകുകയായിരുന്നു.

അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതോടെ ഐഎസ്ഐ മേധാവി ലഫ്. ജനറൽ ഫൈസ് ഹമീദ് പലതവണ അഫാഗാനിസ്ഥാൻ എത്തിയിരുന്നു. താലിബാൻ്റെ നിയന്ത്രണത്തിലുള്ള സർക്കാർ രൂപീകരണത്തിൽ ഇടപെടൽ നടത്താനാണ് ഫൈസ് ഹമീദ് അപ്ഗാനിസ്ഥാനിൽ എത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഫ്ഗാൻ്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമായ പഞ്ച്ഷീർ പ്രവശ്യയിൽ കടക്കാൻ താലിബാന് കഴിഞ്ഞിരുന്നില്ല. പ്രദേശം കീഴടക്കാൻ ദിവസങ്ങൾ നീണ്ട ശ്രമങ്ങൾ നടത്തിയെങ്കിലും വൻ നഷ്ടമാണ് താലിബാന് സംഭവിച്ചത്. ഇതോടെ പഞ്ച്ഷീറിൽ വ്യോമാക്രമണം നടത്തിയ പാക് സൈന്യം പ്രദേശം പിടിച്ചെടുക്കാൻ താലിബാന് സഹായം ചെയ്തു നൽകുകയായിരുന്നു. ഐഎസ്ഐ മേധാവി അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ എത്തിയതിന് പിന്നാലെയായിരുന്നു ഈ ആക്രമണം.

അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിന് താലിബാൻ്റെ നിലവിലെ നേതാവ് ഷെയ്ഖ് ഹൈത്തുല്ല അഖുന്ദ്സാദ പരമോന്നത നേതാവായി തുടരുമെന്ന് വ്യക്തമായിരുന്നു. മുല്ല ഹസൻ അഖുദ് ഇടക്കാല സർക്കാരിലെ പ്രധാനമന്ത്രിയുമായി. കൂടുതൽ തർക്കങ്ങൾ ഇല്ലാതെയാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. എന്നാൽ മന്ത്രിസഭയിലടക്കം അധികാരം പങ്കിടുന്നതിൽ താലിബാനിൽ ശക്തമായ തർക്കം നിലനിന്നിരുന്നതായി ആരോപണമുണ്ടായിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles