29.9 C
Kollam
Sunday, January 23, 2022
spot_img

തീരാനഷ്ടം : പി ടി തോമസിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ

തിരുവനന്തപുരം:  കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച്‌ തീരാനഷ്ടത്തിന്‍റെ ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.   ജ്യേഷ്ഠസഹോദരനെയാണ് എനിക്ക് വ്യക്തിപരമായി നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നു. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന പ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളിയെയാണ് നഷ്ടമായതെന്ന് വി.ഡി സതീശന്‍ അനുശോചിച്ചു.

പി.ടി തോമസിന്‍റെ അകാല വേര്‍പാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്‍റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്‍ലമെന്‍റെറിയന്‍ ആയിരുന്നു പി ടി തോമസ്. വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന കാലംമുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളു ടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോടിയേരി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles