Home Latest NewsNewsExclusive Story തീക്കട്ടയിൽഉറുമ്പരിച്ചു പോലീസ് സ്‌റ്റേഷൻ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ കാണ്മാനില്ല

തീക്കട്ടയിൽഉറുമ്പരിച്ചു പോലീസ് സ്‌റ്റേഷൻ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ കാണ്മാനില്ല

by Green Media Vision

ഓയൂർ: പൂയപ്പള്ളി പോലീസ്‌ സ്റ്റേഷനിൽ പെറ്റികേസിന്കസ്റ്റഡിയിലെടുത്ത വാഹനത്തിൻ്റെ സ്പെയർ പാർട്ടുകൾ കാണ്മാനില്ല.
ഓയൂർ മീയനസ്വദേശി വിഷ്ണുവിൻ്റെ പേരിലുള്ള KL 24 P1932 ബജാജ് പൾസർ ബൈക്കിൻ്റെ മുൻവശത്തെ ടയറും, വീലും അടങ്ങുന്ന സെറ്റ്, ബാറ്ററി, സീറ്റ് തുടങ്ങിയ ഭാഗങ്ങളാണ് കാണ്മാനില്ലാത്തത്.വിഷ്ണു ഈ ബൈക്ക് മീയന സ്വദേശിയായ ഷെബിൻ എന്നയാൾക്ക് വിലക്ക് നല്കിയിരുന്നു.കഴിഞ്ഞ ഏപ്രിൽ മാസം ലോക് ഡൗൺ കാലത്ത് ഷെമിൻ്റെ സുഹൃത്ത് ബൈക്കിൽ ഓയൂർ ജംഗ്ഷനിൽ കൂടിയാത്ര ചെയ്യുമ്പോൾ പോലീസ് പരിശോധനയിൽ സത്യവാങ്മൂമൂലം ഇല്ലാതെ വാഹനം നിരത്തിലിറക്കിയതായി കണ്ടെത്തുകയും ബൈക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പല പ്രാവശ്യം ഷെബിൻ ബൈക്ക് ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് ബൈക്ക് നൽകാതെ പോലീസ് ഉടമയെ മടക്കി അയക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ബൈക്ക് ഇറക്കാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് ടയർ ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാനില്ല എന്ന് അറിയുന്നത്. ഈ വിവരം സ്റ്റേഷനിൽ ധരിപ്പിച്ചതിനെത്തുടർന്ന് ടയറും മറ്റ് സാധനങ്ങളും വിലക്ക് വാങ്ങിക്കൊണ്ട് വന്ന് ഫിറ്റ് ചെയ്താൽ വാഹനം വിട്ടു തരാമെന്ന് പോലീസ് നിർദ്ദേശിക്കുകയായിരുന്നു. ഇsർന്ന് ഷെബിൻ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ബൈക്കിൻ്റെ ടയർ ഉൾപ്പെടെയുള്ള സാധനങ്ങൾ കാണ്മാനില്ല എന്ന വിവരം കാട്ടി പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർ സന്തോഷിന് പരാതി നൽകിയിട്ടുണ്ട്. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കായി സ്റ്റേഷനിൽ എത്തുന്ന ചില മെക്കാനിക്കുകൾക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായി പരാതിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.പോലീസ് കസ്റ്റഡിയിലുള്ള പല വാഹനങ്ങളുടെയും ബാറ്ററികൾ ഉൾപ്പെടെ ഇളക്കിക്കൊണ്ടുപോയിട്ടുള്ളതായി ആരോപണം നിലവിലുണ്ട്. ഒരു വിദഗ്ധ മെക്കാനിക്കിന് മാത്രമേ വാഹനങ്ങളുടെ പ്രധാന ഭാഗങ്ങൾ അഴിച്ച് മാറ്റാൻ സാധിക്കൂ എന്നത് ആരോപണങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

Green Media vision News

You may also like

Leave a Comment