26.8 C
Kollam
Tuesday, August 9, 2022
spot_img

തിരുവോണം ബംബര്‍; വയനാട് പനമരം സ്വദേശി സെയ്തലവിയ്ക്കെന്ന് അവകാശവാദം

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബംബര്‍ അടിച്ച ഭാഗ്യവാന്‍ ദുബായിലെന്ന് സൂചന. ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവിയാണ് ഓണം ബംബര്‍ അടിച്ചതെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. . ഒരാഴ്ച മുന്‍പ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്ബര്‍ ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് തിരികെയും അയച്ചുകൊടുത്തു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകന്‍ പിന്നീട് പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വര്‍ഷമായി സൈതലവി ദുബായിലാണ്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles