30.9 C
Kollam
Tuesday, August 3, 2021
spot_img

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ശനിയാഴ്ച്ച മുതൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും


തിരുവനന്തപുരം :സംസ്ഥാനം നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാധ്യമപ്രവർത്തകർക്ക് പരമാവധി സഹായമെത്തിക്കുന്നതിനും തിരുവനന്തപുരം പ്രസ് ക്ലബും രംഗത്തിറങ്ങുകയാണ്..ഇതിന്റെ ആദ്യ ഘട്ടമായി ഒരു കമ്മ്യൂണിറ്റി കിച്ചൻ പ്രസ്സ് ക്ലബിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങുകയാണ്..ഹോട്ടലുകൾ പ്രവർത്തിക്കാത്തതുമൂലം ആശങ്കയിലാവുന്ന മാധ്യമ പ്രവർത്തകർക്ക് ഉച്ചഭക്ഷണം ക്ലബിൽ തന്നെ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്..നഗരത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന മറ്റുള്ളവർക്കും ഉച്ചഭക്ഷണം നൽകണമെന്നാണ് തീരുമാനം . ഈ വലിയ സംരംഭത്തിന് പിന്തുണ നൽകണമെന്ന് പ്രിയസുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയാണ്.നമുക്ക് പരമാവധി അവശ്യസാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സമാഹരിക്കാൻ ഉദാരമതികളുടെ സഹായം ആവശ്യമുണ്ട്..അതിനാൽ സഹായങ്ങൾ നൽകാൻ താല്പര്യമുള്ള സുമനസ്സുകൾ തിരുവനന്തപുരം .പ്രസ് ക്ലബ്ബുമായി ബന്ധപ്പെടുക
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒരു കോവിഡ് കണ്ട്രോൾ റൂമും പ്രസ് ക്ലബിൽ ആരംഭിക്കുന്നതിന് ആലോചനയുണ്ട് .മാധ്യമ പ്രത്തകരുടെ ഒറ്റക്കെട്ടായ സഹകരണത്തോടെ അത് നടപ്പാക്കും

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles