24.9 C
Kollam
Friday, October 29, 2021
spot_img

തിരുവനന്തപുരം എസ് എ ടി ആശുപത്രി പരിസരത്തു കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു

ചൈൽഡ് ഡവലപ്മെന്റ് സെന്ററിന് തൊട്ടുപിന്നിലെ കാർപാർക്കിങ് ഏരിയ

വീഡിയോ ലിങ്ക്.……………………..https://fb.watch/8ayT5tOSDD/

തിരുവനന്തപുരം: കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായ തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന് തൊട്ടുപിന്നിലെ കാർപാർക്കിങ് ഏരിയയിൽ കക്കൂസ് മാലിന്യവും മറ്റുമാലിന്യവും പൊട്ടിയൊഴുകുന്നു. ഇത് മൂലം ഇവിടെ എത്തുന്നവരും രോഗികളുടെ കൂട്ടിരുപ്പുകാരും ബുദ്ധിമുട്ടുകയാണ്. രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്കിങ് ഫീസ് വാങ്ങിയാണ് ഇവിടെ പാർക്കുചെയ്യുന്നത്. പക്ഷെ വാഹനങ്ങൾ കക്കൂസ് മാലിന്യത്തിൽ വേണം പാർക്ക് ചെയ്യാൻ. ദുർഗന്ധംകാരണം ഡ്രൈവറൻമ്മാർ വാഹനം ഇവിടെ ഇട്ടു പോകാറാണു പതിവ് ദിവസേന ആയിരകണക്കിന് ആൾക്കാർ വരുന്ന ആശുപത്രിയുടെ പരിസരം വൃത്തിഹീനമായിട്ടും ആശുപത്രി അധികൃതരോ ചുമതലയുള്ളവരോ കണ്ടമട്ടില്ല ഡോക്ടർമാർ അടക്കമുള്ളവർ വാഹനം പാർക്കുചെയ്യുന്ന സ്ഥലമാണ് എന്നുള്ളതാണ് എടുത്തു പറയേണ്ടത്. ആശുപത്രി പരിസരം തന്നെ മലീമസമായാൽ പിന്നെ എങ്ങിനെയാണ് രോഗം പകരാതിരിക്കുക എന്നത് മനസ്സിലാക്കാത്ത ആരോഗ്യവകുപ്പിന്റെ തന്നെ അശ്രദ്ധയാണ് ഇതിന്റെ കാരണം. ആരോഗ്യ മന്ത്രിയും ഇത് ശ്രദ്ധിക്കേണ്ടതുണ്ട് .കൊറോണപോലുള്ള രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ രോഗത്തിന് പ്രതിവിധി ആകേണ്ട ആതുരാലയങ്ങൾ തന്നെ രോഗം പരത്തുന്നത് നല്ലകാര്യമല്ല , കണ്ണുതുറന്നു കാണുവാൻ തലസ്ഥാനത്തു ആരെങ്കിലും ഉണ്ടാകുമെന്നു കരുതുന്നു.    

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles