
See More.…………https://fb.watch/bdPQSd-izE/
ഓയൂർ : തിരിച്ചങ്കാവ് ഭഗവതിക്ഷേത്രത്തിന് സമീപത്താണ് രാത്രിയായാൽ മദ്യപ സംഘം. തിരിച്ചൻകാവ് ജങ്ഷനിൽ നിന്നും കാവിനു സമീപത്തുകൂടി ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് പ്രദേശവാസികൾക്ക് തലവേദനയായി മാറിയ മദ്യപാനം. കാവിനകത്തേയ്ക്കു നൂറുകണക്കിന് മദ്യകുപ്പികളും ഗ്ലാസുകളും വലിച്ചെറിഞ്ഞ അവസ്ഥയിലാണ്. ഇ വഴിയിൽ കൂടി സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ക്ഷേത്രദർശനത്തിനെത്തു ന്നത്. മദ്യസേവ നടത്തുന്നവർ സമീപത്തെ വീടുകളുടെ പരിസരത്തേയ്ക്കും കുപ്പികൾ വലിച്ചെറിയുന്നതും നിത്യ സംഭവമായതിനെ തുടർന്ന് സമീപപ്രദേശത്തെ വീട്ടുടമസ്ഥൻ അടുത്തുള്ള മതിലിൽ ഒരു സഞ്ചി തൂക്കുകയും ദയവുചെയ്ത് മദ്യക്കുപ്പികൾ വലിച്ചെറിയാതെ ഇതിൽ ഇടുക എന്ന് എഴുതി വയ്ക്കുകയും ചെയ്തു. അത്രയേറെ പൊറുതിമുട്ടിയ അവസ്ഥയിലാണ് പ്രദേശവാസികൾ. ഇരുളടഞ്ഞ വഴിയിൽകൂടി ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തജനങ്ങളും താഴെയുള്ള വീടുകളിലെ താമസക്കാരും ഭീതിയോടെയാണ് ഇപ്പോൾ ഇതുവഴി യാത്ര ചെയ്യുന്നത് .
കാവിനകത്തും ചുറ്റുമതിലിലും പരിസരത്തുമെല്ലാം മദ്യ കുപ്പിയും ഡിസ്പോസിബിൾ ഗ്ലാസുകളും വെളളം ബോട്ടിലുകളും വലിച്ചെറിഞ്ഞ നിലയിലാണ്. കാവിൽ വിളക്കുകൊളുത്താൻ ഭക്തർക്കുകയറാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ചരിത്രപ്രധാന്യമുള്ള ക്ഷേത്രമാണ് തിരിച്ചൻകാവ് ഭഗവതീക്ഷേത്രം. എല്ലാദിവസവും പൂജയുള്ള ക്ഷേത്രത്തിലേയ്ക്ക് നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്. ഇവിടെയെത്തി കൂട്ടംകൂടി മദ്യപിക്കുന്നത് പുറത്തുനിന്നെത്തുന്ന സംഘങ്ങളാണെന്നാണ് പരിസരവാസികൾ പറയുന്നത് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന ഇ ഭാഗത്തു പോലീസ് കാര്യമായ ശ്രദ്ധ നൽകാത്തതാണ് മദ്യപസംഘത്തിന് ഇവിടെ സ്വരവിഹാരം നടത്താനുള്ള അവസരം ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടാകണം എന്നാണ് ജനങ്ങളുടെയും ക്ഷേത്ര ഭരണസമിതിയുടെയും ആവശ്യം