Home Latest News തിരഞ്ഞെടുപ്പ്  കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ ടെൻഷൻ അടിച്ച് സ്ഥാനാർത്ഥികൾ

തിരഞ്ഞെടുപ്പ്  കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ ടെൻഷൻ അടിച്ച് സ്ഥാനാർത്ഥികൾ

by Green Media Vision


കൊല്ലം : നിയമസഭാ ഇലക്ഷൻ കഴിഞ്ഞ്  വോട്ടുകൾ പെട്ടിയിലാക്കി പൂട്ടിയതോടെ ജനഹിതം അറിയാൻ മെയ് 2 വരെകാത്തിരിക്കണം. പക്ഷെ മുന്നണികളിൽ കൂട്ടലും കിഴിക്കലും നടത്തുമ്പോഴും സ്ഥാനാർത്ഥിളിൽ പലരും മുൾമുനയിലാണ് എന്നതാണ് അറിവ്. സ്വന്തം പാർട്ടിയിലെ സ്ഥാനാർത്ഥികൾക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്നും എതിർ സ്ഥാനാർത്ഥി എത്ര വോട്ടുകൾക്ക് പിൻതള്ളപ്പെടും എന്നൊക്കെയാണ് ചർച്ചകൾ കൊല്ലം നിയമസഭാ മണ്ഡലത്തിൽ 2016 ൽ എൽ ഡി എഫ് സ്ഥാനാർത്ഥി മുകേഷ് എതിർ സ്ഥാനാർത്ഥി തോപ്പിൽ രവിയുടെ മകനുമായ യൂ ഡിഎഫ് സ്ഥാനാർത്ഥി കന്നിയങ്കക്കാരനായ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപഷത്തിൽ പരാജയപ്പെടുത്തിയാണ് വിജയിച്ചത് മുകേഷിന് മൊത്തം ഭൂരിപക്ഷം  63103 ആയിരുന്നു  അഡ്വ: കെ.വി. സാബു ആയിരുന്നു ബി.ജെ പി സ്ഥാനാർത്ഥി . 2016 പൊലെ ഇത്തവണയും വിജയം ഉറപ്പാകുമെന്ന വിശ്വാസത്തിലാണ് എൽ ഡി എഫ് നേതൃത്വം എങ്കിലും  പക്ഷെ ഇത്തവണ യു ഡിഎഫ് സ്ഥാനാർത്ഥി കൊല്ലം ഡി സി സി പ്രസിസന്റ് ബിന്ദു കൃഷ്ണയുടെ വരവ് എൽ ഡി എഫിന് കുറച്ചു അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട് കോൺഗ്രസ്സിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് ബിന്ദു കൃഷ്ണ .അതുപോലെ തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിലും ഇത്തവണ കടുത്ത മത്സരം തന്നെയാണ് 2016 ൽ യൂഡി ഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ പിന്നിലാക്കിയാണ് സിപിഐയിലെ ജി എസ് ജയലാൽ 34407ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് ഇത്തവണ ചാത്തന്നൂരിൽ ശക്തനായ യൂ ഡി എഫ് സ്ഥാനാർത്ഥി മുൻ എം പിയുമായിരുന്ന പീതാംബരക്കുറിപ്പിന്റെ വരവ് ചാത്തന്നൂരിൽ മത്സരം കടുക്കാൻകാരണമായി 2016 ലെ ബിജെപി സ്ഥാനാർത്ഥി ബി.ബി ഗോപകുമാർ തന്നെയാണ് ഇത്തവണയും ചാത്തന്നൂരിൽ മത്സരിക്കുന്നത് ബി.ബിഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു 17409 വോട്ടായിരുന്നു അന്ന് നേടിയത് ഇത്തവണയും വൻ ആത്മവിശ്വാസത്തിലാണ് മൂന്ന്മുന്നണികളും. ചടയമംഗലം നിയോജക മണ്ഡലത്തിലും തീപാറും പോരാട്ടം തന്നെയാണ് സിപി ഐ ലെ ജെ. ചിഞ്ചു റാണിയാണ് ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ യുവ സാന്നിദ്ധ്യവും ചടയമംഗലം സ്വദേശിയുമായ എം എം നസീറാണ് യുഡിഎഫ്  സ്ഥാനാർത്ഥി 2016 ൽ മു മന്ത്രിയും എം എൽ  യും ആയിരുന്ന മുല്ലക്കരരത്നാകരൻ എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫ് ലെ എം എം ഹസ്സനെ 21928 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മുല്ലക്കര രത്നാകരന് മൊത്തം ഭൂരിപക്ഷം 71262 ആയിരുന്നു . ബി.ജെ പി യിലെ സുദർശനൻ പിള്ള 19259 വോട്ടും നേടി. ഇത്തവണ കണക്കുക്കൂട്ടലുകൾ പലതും മാറി മറിയാൻ സാധ്യത ഉണ്ടെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്

റിപ്പോർട്ട് : സുരേഷ് ചൈത്രം
Green Media vision

ReplyForward

You may also like

Leave a Comment