മുംബൈ: ബോളിവുഡ് താരങ്ങളായ ജാക്വിലിന് ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും അവരുടെ ബന്ധുക്കള്‍ക്കുമായി സുകേഷ് ചന്ദ്രശേഖര്‍ നല്കിയ അത്യാഡബര സാധനങ്ങള്‍ എന്ന് അന്വേഷണം സംഘം. താരങ്ങളെ വലയിലാക്കാൻ കോടികൾ മുടക്കിയ സുകേഷ് ഇവർക്കൊപ്പം സമയം ചിലവഴിക്കുകയെന്ന ലക്ഷ്യമിട്ടാണ് വിലയേറിയ സമ്മാനങ്ങൾ നൽകിയതെന്നാണ് കണ്ടെത്തൽ.
എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സുകേഷിന്റെ വെളിപ്പെടുത്തല്‍. മിനി കൂപ്പര്‍ കാര്‍ മുതല്‍ ഗുച്ചി , ചാനല്‍ തുടങ്ങിയ ബ്രാന്‍ഡ് ബാഗുകള്‍, ഗുച്ചിയുടെ ജിം വെയര്‍, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങള്‍, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നല്‍കിയതായി സുകേഷ് ഇഡിയോട് വെളിപ്പെടുത്തിയ തായാണ് വിവരം.
സണ്‍ ടിവിയുടെ ഉടമയാണ് താനെന്നും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ കുടുംബാംഗമാണെന്നുമാണ് താനെന്നാണ് ജാക്വിലിനോട് ചന്ദ്രശേഖര്‍ പറഞ്ഞത്. ജാക്വിലിന്റെ വലിയ ഫാനാണെന്ന് ഇയാള്‍ നടിയോട് പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി സിനിമകളുടെ ഭാഗമാവാമെന്നും നടിക്ക് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള ജെറ്റ് വിമാനസര്‍വീസും ജാക്വിലിന് തരപ്പെടുത്തി നല്കി. നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോണ്‍ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോള്‍ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്.
