കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്പിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് അപകടം നടന്നത്. പൊളിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളി കള്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശികളായ ശര്‍വന്‍,അഭിജിത്ത്, രാജ്കുമാര് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.