ഊട്ടിയിൽ സൈനിക ഹെലികോപ്റ്റര്‍ ചോപ്പർ തകര്‍ന്നുവീണു; സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് നാല് മരണം. കോയമ്പത്തൂരിന് സമീപത്ത് സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലേക്ക് പോയ സൈനിക ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഹെലികോപ്റ്ററിൽ 14 പേർ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഊട്ടിനീലഗിരിയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ഹെലികോപ്റ്ററിലുണ്ടായി രുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് നിന്നും നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ്ഊട്ടിയിലെ കുനൂരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് അപകടത്തിനെക്കുറിച്ചു വിശദമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല സംഭവസ്ഥലത്തേയ്ക്കു സൈന്യത്തിന്റെ പ്രത്യേക ദൗത്യസേന എത്തിയിട്ടുണ്ട് ഊട്ടിയിലെ കൂനൂരിലെ വനമേഖലയ്ക്കടുത്തു വച്ചാണ് അപകടമുണ്ടായത്.